Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാംബിയാസോ, കാനു, ഛേത്രി അതിഥികൾ; നറുക്കെടുപ്പ് നാളെ
text_fieldsbookmark_border
മുംബൈ: അണ്ടർ-17 ലോകകപ്പ് ഗ്രൂപ് റൗണ്ടിലെ പോരാട്ടം ആരൊക്കെെയന്ന് വെള്ളിയാഴ്ച വ്യക്തമാവും. ലോകകപ്പിന് മുന്നോടിയായുള്ള പ്രധാന ചടങ്ങായ നറുക്കെടുപ്പ് വെള്ളിയാഴ്ച മുംബൈയിൽ നടക്കും. ലോക ഫുട്ബാളിലെ പ്രമുഖ താരങ്ങളായ അർജൻറീനയുടെ എസ്തബാൻ കാംബിയാസോ, നൈജീരിയയുടെ നുവാൻകോ കാനു എന്നിവർ മുഖ്യാതിഥികളാവും. ഇന്ത്യൻ നായകൻ സുനിൽ ഛേത്രി, ഒളിമ്പിക്സ് ബാഡ്മിൻറൺ വെള്ളി മെഡൽ ജേതാവ് പി.വി. സിന്ധു, ലോകകപ്പിന് യോഗ്യതനേടിയ ടീമുകളുടെ പ്രതിനിധികൾ, ആറ് വേദികളുടെ പ്രതിനിധികൾ എന്നിവർ പെങ്കടുക്കും.
അണ്ടർ-17 ലോകകപ്പിലെ ആദ്യകാല താരങ്ങളാണ് കാനുവും കാംബിയാസോയും. 1993ൽ ഇൗജിപ്ത് കിരീടമണിഞ്ഞപ്പോൾ അഞ്ച് ഗോളടിച്ച് സൂപ്പർതാരമായിരുന്നു കാനു. ടൂർണമെൻറിൽ മത്സരിക്കുന്ന 24 ടീമുകളുടെ സീഡിെൻറ അടിസ്ഥാനത്തിൽ നാല് പാത്രങ്ങൾ തിരിച്ചാവും നറുക്കെടുപ്പ്. ഒരു പാത്രത്തിൽ ആറ് ടീമുകൾ വീതം. ആതിഥേയരെന്ന നിലയിൽ ആദ്യ പോട്ടിലാണ് ഇന്ത്യ.

Next Story