ക​ക്കാ​യും ഫി​ഗോ​യും പാ​കി​സ്​​താ​നി​ൽ പ​ന്തു​ത​ട്ടി; ഗാ​ല​റി​യി​ൽ ആ​ളി​ല്ല

22:38 PM
10/11/2019

ക​റാ​ച്ചി: പാ​കി​സ്​​താ​നി​ലെ ഫു​ട്​​ബാ​ൾ​ പ്ര​ചാ​ര​ണം ല​ക്ഷ്യ​മി​ട്ട്​ പ്ര​ദ​ർ​ശ​ന മ​ത്സ​രം ക​ളി​ക്കാ​നെ​ത്തി​യ ലൂ​യി​സ്​ ഫി​ഗോ, ക​ക്കാ, കാ​ർ​ലോ​സ്​ പു​യോ​ൾ, നി​കോ​ള​സ്​ അ​ന​ൽ​ക്ക എ​ന്നീ ഇ​തി​ഹാ​സ താ​ര​ങ്ങ​ളെ വ​ര​വേ​റ്റ​ത്​ ഒ​ഴി​ഞ്ഞ ഗാ​ല​റി.

 

ക​ക്കാ ഇ​ല​വ​നും പ്രാ​ദേ​ശി​ക ക്ല​ബാ​യ ക​റാ​ച്ചി എ​ഫ്.​സി​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ആ​ളൊ​ഴി​ഞ്ഞ ഗാ​ല​റി. ടി​ക്ക​റ്റ്​ നി​ര​ക്ക്​ വ​ർ​ധ​ന​യാ​ണ്​ തി​രി​ച്ച​ടി​യാ​യ​ത്. ഒ​രു ടി​ക്ക​റ്റി​ന്​ 8000 രൂ​പ​യാ​യി​രു​ന്നു സം​ഘാ​ട​ക​ർ ഈ​ടാ​ക്കി​യ​ത്.

Loading...
COMMENTS