പുതിയ ജഴ്സിയിൽ യുവൻറസിന് തോൽവി
text_fieldsറോം: പുതിയ ജഴ്സിയിൽ ചാമ്പ്യന്മാരായ യുവൻറസിന് തോൽവിത്തുടക്കം. എ.എസ് റോമയോ ട് 2-0ത്തിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും തോറ്റത്. നിർണായക ജയത്തോടെ റോ മ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ സജീവമാക്കി.
11ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റോമയുടെ വലകുലുക്കിയെങ്കിലും വാറിൽ ഗോൾ നിഷേധിക്കപ്പെട്ടു. പിന്നാലെ നിരവധി മുന്നേറ്റങ്ങൾ യുവൻറസ് നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു.
എന്നാൽ, രണ്ടാം പകുതി രണ്ടു ഗോളുമായി റോമ യുവൻറസിനെ ഞെട്ടിച്ചു. അലക്സാൻഡ്രോ ഫ്ലോറെൻസി(79), എഡിൻ സീകോ (92) എന്നിവരാണ് സ്കോറർമാർ. അവസാന അഞ്ചു മത്സരത്തിൽ രണ്ടു വീതം സമനിലയും േതാൽവിയുമാണ് യുവൻറസിന് ഏറ്റുവാങ്ങേണ്ടിവന്നത്.