Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോപ ഇറ്റാലിയ യുവൻറസിന്
text_fieldsbookmark_border
റോം: പ്രതിരോധ വൻമതിലുകളായ ഡാനി ആൽവസും ലിേയാനാഡോ ബനൂച്ചിയും എതിർവല കുലുക്കിയപ്പോൾ തുടർച്ചയായ മൂന്നാം തവണയും കോപ ഇറ്റാലിയ കിരീടം യുവൻറസിന്. ഫൈനലിൽ ലാസിേയായെ 2-0ത്തിന് തോൽപിച്ചാണ് യുവൻറസ് 12ാം തവണയും കോപ ഇറ്റാലിയയിൽ മുത്തമിട്ടത്. 12ാം മിനിറ്റിലും 24ാം മിനിറ്റിലുമാണ് യുവൻറസിനായി പ്രതിരോധനിരയിെല വൻമതിലുകൾ വലകുലുക്കുന്നത്. ഇരു േഗാളുകളുടെയും പിന്നിൽ പ്രവർത്തിച്ചത് അലക്സ് സാഡ്രോയായിരുന്നു. സാഡ്രോയുടെ മനോഹരമായ ക്രോസിൽനിന്നാണ് ഇരുവരും ഗോളടിക്കുന്നത്. കോപ ഇറ്റാലിയയിൽ മുത്തമിട്ട യുവൻറസ് സീരി എയും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കി സീസണിൽ ട്രിപ്ൾ കിരീടം സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
