ഇഞ്ചുറി ടൈമിൽ റൊണാൾഡോ; അപരാജിതരായി യുവൻറസ്
text_fieldsടൂറിൻ: യൂറോപ്പിൽ അപരാജിത കുതിപ്പ് തുടർന്ന് യുവൻറസ്. ഇഞ്ചുറി ടൈമിൽ സൂപ്പർ താരം ക ്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളിലൂടെ യുവൻറസ് 2-1ന് ഒമ്പതുപേരുമായി പൊരുതി യ ജിനോവയെ മറികടന്നു. സീസണിൽ യൂറോപ്പിലെ അഞ്ച് പ്രമുഖ ലീഗുകളിൽ ഇതുവരെ തോൽവിയറിയാത്ത ഏക ക്ലബാണ് യുവൻറസ്. ആദ്യ പകുതിയിൽ ലിയനാേഡാ ബെനൂച്ചിയുടെ ഗോളിലൂടെ യുവൻറസും (36) ക്രിസ്റ്റ്യൻ കോമയിലൂടെ (40) ജിനോവയും അക്കൗണ്ട് തുറന്നു.
രണ്ടാം പകുതിയിൽ ജിനോവയുടെ ഫ്രാൻസിസ്കോ കസാറ്റ, ഫെഡറികോ മാർചെടി എന്നിവരും യുവൻറസിെൻറ അഡ്രിയാൻ റാബിയറ്റും ചുവപ്പു കാർഡ് കണ്ട് പുറത്തായി. 96ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ക്രിസ്റ്റ്യാനോ ഒരിക്കൽകൂടി ചാമ്പ്യന്മാർക്ക് അവസാന നിമിഷം ജയം സമ്മാനിച്ചത്.
സീസണിലെ ആദ്യ അഞ്ച് ഹോം മത്സരങ്ങളിലും ഗോൾ നേടുന്ന യുവൻറസ് താരമെന്ന റെക്കോഡ് ക്രിസ്റ്റ്യാനോ സ്വന്തമാക്കി. 10 മത്സരങ്ങൾ പൂർത്തിയായപ്പോൾ 26 പോയൻറുമായി യുവൻറസ് ഇൻറർ മിലാനിൽ (25 പോയൻറ്)നിന്ന് ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു.
