യുവൻറസിന് ജയം; ഗോളില്ലാതെ ക്രിസ്റ്റ്യാനോ
text_fieldsടൂറിൻ: ആരാധകരുടെ കാത്തിരിപ്പ് നീളുകയാണ്. ലാസിയോക്കെതിരെ 2-0ത്തിന് യുവൻറസ് ജയിച്ചെങ്കിലും റയൽ മഡ്രിഡ് വിെട്ടത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോക്ക് ഇൗ മത്സരത്തിലും അക്കൗണ്ട് തുറക്കാനായില്ല. ഗോളടിച്ചില്ലെങ്കിലും ലോങ്റേഞ്ചറും ഹെഡറുമായി പോർചുഗീസ് താരം ഗംഭീര പ്രകടനം കാഴ്ചവെച്ചുവെന്ന് ആശ്വസിക്കാം. ബോക്സിനു പുറത്തുനിന്നുള്ള വോളിയിലൂടെ (30ാം മിനിറ്റ്) മിറാലം പാനിച്ചും 75ാം മിനിറ്റിൽ മാരിയോ മാൻസൂകിച്ചുമാണ് യുവൻറസിെൻറ ഗോൾ നേടിയത്. ക്രിസ്റ്റ്യാനോയുടെ ബുള്ളറ്റ് ഷോട്ടുകളടക്കം 16 തവണയാണ് യുവൻറസ് താരങ്ങൾ ലാസിയോക്കെതിരെ തൊടുത്തുവിട്ടത്.
ബയേണിന് വിജയത്തുടക്കം
മ്യൂണിക്: ബുണ്ടസ് ലിഗ 2018-19 സീസണിന് കഴിഞ്ഞ ദിവസം തുടക്കമായപ്പോൾ, ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് ഗംഭീര ജയവുമായി കുതിപ്പ് തുടങ്ങി. ആദ്യ മത്സരത്തിൽ ഹോഫൻഹൈമിനെതിരെ 3-1നാണ് ബയേൺ ജയിച്ചത്. തോമസ് മ്യൂളർ (23), ലെവൻഡോവ്സ്കി (82), ആര്യൻ റോബൻ (90) എന്നിവരാണ് ബയേണിനായി ഗോൾ നേടിയത്.
പി.എസ്.ജിക്കും ജയം
പാരിസ്: തുടർച്ചയായ മൂന്നാം മത്സരത്തിലും മൂന്നു ഗോളുമായി പി.എസ്.ജി ലീഗ് 1ൽ കുതിക്കുകയാണ്. ആൻഗേഴ്സിനെതിരായ മത്സരത്തിൽ ചാമ്പ്യന്മാർ 3-1ന് ജയിച്ചു. ലോകകപ്പിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന എഡിൻസൻ കവാനി കളത്തിലേക്ക് തിരിച്ചെത്തി 12ാം മിനിറ്റിൽ തന്നെ ഗോൾ നേടി. എംബാപെയും (51) നെയ്മറുമായിരുന്നു (66) മറ്റു സ്കോറർമാർ.
