ക്രിസ്റ്റ്യാനോെയ പിന്തുണച്ച് യുവൻറസ്; ആശങ്കയെന്ന് നൈക്ക്
text_fieldsമിലാൻ: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണോൾഡോയെ പിന്തുണച്ച് യുവൻറസ്. ലൈംഗിക പീഡനാരോപണത്തെ തുടർന്ന് പോർച്ചുഗൽ ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് താരത്തെ പിന്തുണച്ച് ഇറ്റാലിയൻ ക്ലബ് രംഗെത്തത്തിയത്. എന്നാൽ, ക്രിസ്റ്റ്യാനോ റോണോൾഡോയുടെ സ്പോൺസറായ നൈക്ക് ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ ആശങ്ക രേഖപ്പെടുത്തി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി തികഞ്ഞ പ്രൊഫഷണലിസവും ആത്മാർഥതയും റോണോൾഡോ പ്രകടപ്പിക്കുന്നുണ്ടെന്ന് യുവൻറസ് ട്വിറ്ററിൽ കുറിച്ചു. 10 വർഷം മുമ്പുണ്ടായ ഒരു സംഭവത്തിൽ തങ്ങളുടെ അഭിപ്രായത്തിൽ മാറ്റമുണ്ടാക്കില്ലെന്നും യുവൻറസ് ട്വീറ്റിൽ വ്യക്തമാക്കി. ഇതിനൊപ്പം ക്രിസ്റ്റ്യാനോ പരിശീലനം നടത്തുന്നതിെൻറ വീഡിയോയും ടീം ഷെയർ ചെയ്തിട്ടുണ്ട്. അതേ സമയം, ക്രിസ്റ്റ്യാനോക്കെതിരായി ഉയർന്ന ആരോപണങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും നിരീക്ഷിച്ച് വരികയാണെന്നും സ്പോർട്സ് ഉപകരണ നിർമാതാക്കളായ നൈക്ക് പ്രതികരിച്ചു.
റോണോൾഡോ ലാസ്വേഗാസിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് അമേരിക്കൻ സ്വദേശിയായ യുവതിയുടെ ആരോപണം. ലൈംഗികാരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം റോണോൾഡോയെ പോർച്ചുഗൽ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു.
