സീരി എ: ലേറ്റ് ഗോളിൽ യുവൻറസ് രക്ഷപ്പെട്ടു
text_fieldsമിലാൻ: സീരി ‘എ’ കിരീടസാധ്യത നിലനിർത്തി യുവൻറസ് ജയേത്താടെ രക്ഷപ്പെട്ടു. 10 പേരുമായി പൊരുതിയ ഇൻറർമിലാൻ രണ്ടുതവണ ലീഡ് ചെയ്തപ്പോൾ അവസാന മിനിറ്റിൽ പിറന്ന ഇരട്ട ഗോളുകളാണ് യുവൻറസിന് വിജയമൊരുക്കിയത്. കളിയുടെ 13ാം മിനിറ്റിൽ ഡഗ്ലസ് കോസ്റ്റയിലൂടെ യുവൻറസ് ലീഡ് നേടിയിരുന്നു.
18ാം മിനിറ്റിൽ മത്യാസ് വെസിനോ കടുംഫൗളിന് ചുവപ്പുകാർഡുമായി പുറത്തായതോടെ ഇൻറർ പ്രതിരോധത്തിലായി. എന്നിട്ടും രണ്ടാം പകുതിയിൽ പൊരുതിക്കളിച്ച ഇൻററിനെ മൗറോ ഇകാഡി (52) ഒപ്പമെത്തിച്ചു. 65ാം മിനിറ്റിൽ ബർസാഗ്ലിയുടെ സെൽഫ് ഗോളിൽ ഇൻറർ ലീഡു നേടിയതോടെ യുവൻറസിെൻറ കൈപ്പിടിയിൽനിന്നും കിരീടം കൈവിടുമെന്ന് തോന്നിച്ചു.
ഇതിനിടെ അവസാന രണ്ടു മിനിറ്റിനുള്ളിലാണ് രണ്ട് ഗോളുകൾ നേടി യുവൻറസ് കളി ജയിക്കുന്നത്. മിലാൻ സ്ക്രിനിയാറും (സെൽഫ് ഗോൾ, 87), ഗോൺസാലോ ഹിഗ്വെയ്നും (89) യുവൻറസിന് നിർണായക ജയം സമ്മാനിച്ചു.35 കളിയിൽ യുവൻറസിന് 88 േപായൻറ്. ഒരു കളി കുറവുള്ള നാേപാളിക്ക് 84 പോയൻറും.