ചെൽസിയുടെ മൗറിസിയോ സാറി യുവൻറസിലേക്ക്​

22:31 PM
14/06/2019
റോം: ഇറ്റാലിയൻ ചാമ്പ്യൻ ക്ലബ്​ യുവൻറസി​​െൻറ പരിശീലകനായി ചെൽസിയുടെ മൗറിസിയോ സാറി എത്തിയേക്കും. ചെൽസിയുമായി യുവൻറസ്​ ധാരണയിലായതാണ്​ റിപ്പോർട്ട്​. ഇംഗ്ലീഷ്​ പ്രീമിയർലീഗ്​ സീസണിനു പിന്നാലെ സാറി ചെൽസി വിടുന്നത്​ സംബന്ധിച്ച വാർത്തകൾ സജീവമായിരുന്നു.

എന്നാൽ, ഇതുവരെ നടപടിയായിട്ടില്ല. വൻതുക പ്രതിഫലത്തിന്​ മൂന്നു വർഷത്തേക്കാണ്​ യുവൻറസ്​ സാറിയെ സ്വന്തമാക്കുന്നത്​. യൂറോപ ലീഗ്​ കിരീടവും പ്രീമിയർ ലീഗിൽ മൂന്നാം സ്​ഥാനവുമെല്ലാം നേടിയിട്ടും സാറിയിൽ ചെൽസി ആരാധകർ സംതൃപ്​തരല്ലെന്നാണ്​ റിപ്പോർട്ട്​. 
 
Loading...
COMMENTS