Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആർതർ-പാനിച്​​ കൈമാറ്റം സ്​ഥിരീകരിച്ച്​ ബാഴ്​സയും യുവൻറസും
cancel
Homechevron_rightTop Newschevron_rightആർതർ-പാനിച്​​ കൈമാറ്റം...

ആർതർ-പാനിച്​​ കൈമാറ്റം സ്​ഥിരീകരിച്ച്​ ബാഴ്​സയും യുവൻറസും

text_fields
bookmark_border

മഡ്രിഡ്​: നീണ്ട അഭ്യൂഹങ്ങൾക്ക്​ വിരാമമിട്ട്​ ആർതർ, പാനിച്​​ കൈമാറ്റത്തിന്​ സ്​പാനിഷ്​ വമ്പൻന്മാരായ ബാഴ്​സലോണയും ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവൻറസും ധാരണയായി. ബോസ്​നിയൻ താരം മിറാലേം പാനിചിനെ പുതിയ ട്രാൻസ്​ഫർ വിൻഡോയിൽ ക്ലബിലെത്തിക്കുമെന്ന്​ ബാഴ്​സലോണ ഔദ്യോഗികമായി അറിയിച്ചു.


65 മില്ല്യൺ യൂറോക്കാണ്​ പാനിചിനെ ബാഴ്​സലോണ വിലക്ക്​ വാങ്ങിയത്​. ഒപ്പം മിഡ്​ഫീൽഡർ ബ്രസീലിയൻ താരം ആർതർ മെലോവിനെ 72 മില്ല്യൺ യൂറോക്ക്​ കൈമാറുകയും ചെയ്​തു. താരത്തി​െൻറ പ്രകടനത്തിനന​ുസരിച്ച്​ 10 മില്ല്യൺ യൂറോ ബോണസ്​ കരാറും ബാഴ്​സലോണ യുവൻറസിന്​ മുന്നിൽ വച്ചിട്ടുണ്ട്​. ഇരു താരങ്ങളുടെയും ട്രാൻസ്​ഫർ ചർച്ചകൾ ആഴ്​ച്ചകളോളം ഫുട്​ബാൾ ലോകത്ത്​ വാർത്തയായിരുന്നു. ആർതറിന്​ ബാഴ്​സ വിടാൻ ഇഷ്​ടമില്ലാത്തത്​ മാനേജ്​മെൻറിനെ നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും 'സ്വാപ്​ ഡീലിൽ' നിർബന്ധിതനായി ക്ലബ്​ വിടുകയായിരുന്നുവെന്നാണ്​ വിവരം.



മുപ്പതുകാരനായ പാനിചിനെ​ നാലു സീസണിലേക്കാണ്​ ബാഴ്​സലോണ സ്വന്തമാക്കിയിരിക്കുന്നത്​. 2016ൽ റോമയിൽ നിന്നാണ്​ സീരി എ ചാമ്പ്യന്മാരോടൊപ്പം പാനിച്​​ ബൂട്ടുകെട്ടുന്നത്​. നാലു സീസണിനിടെ മൂന്ന്​ സീരി എ കിരീടത്തിലും രണ്ട്​ കോപ്പ ഇറ്റാലിയയിലും ഒരു സൂപ്പർ കോപ്പ കിരീടത്തിലും പങ്കാളിയായി. 171 മത്സരത്തിൽ ബൂട്ടുകെട്ടിയ താരം ക്ലബിനായി 22 ഗോളുകളും നേടിയിട്ടുണ്ട്​.

ഇറ്റാലിയൻ ലീഗിൽ രണ്ടു ക്ലബുകളിലായി പത്തു വർഷത്തോളം പന്തു തട്ടിയ താരം, ലീഗിലെ എക്കാലത്തെയും അറിയപ്പെടുന്ന മിഡ്​ഫീൽഡർ കൂടിയാണ്​. നേരത്തെ, ഫ്രഞ്ച്​ ക്ലബുകളായ എഫ്​.സി മെറ്റ്​സ്​, ലിയോൺ എന്നിവക്കായും കളിച്ചിട്ടുണ്ട്​.


ബ്രസീലിയൻ താരം ആർതർ മെലോയെ ഗ്രീമിയോയിൽ നിന്നാണ്​ ബാഴ്​സ 2018ൽ സ്വന്തമാക്കുന്നത്​. യുവതാരത്തെ കൈവിടുന്നത്​ കറ്റാലന്മാർക്ക്​ ഗുണമാവില്ലെന്നാണ്​ ഫുട്​ബാൾ വിദഗ്​ധർ പറയുന്നത്​. ബാഴ്​സയിൽ നിന്ന്​ പടിയിറങ്ങിയ സാവിക്കും ഇനിയേസ്​റ്റക്കുമെല്ലാം പകരക്കാരനായിട്ടായിരുന്നു ആർതറിനെ ആരാധകർ കണ്ടിരുന്നത്​. ബാഴ്​സയുടെ ടിക്കി-ടാക്ക ശൈലിയോട്​ പെ​ട്ടെന്ന്​ പൊരുത്തപ്പെ​ട്ടെങ്കിലും രണ്ടു വർഷത്തിനിടക്ക്​ ക്ലബ്​ വിടാനാണ്​ യുവ താരത്തി​െൻറ നിയോഗം. മാൽക്കമിനു പിന്നാലെ മറ്റൊരു ബ്രസീലിയൻ യുവ താരത്തെയും ഇതോടെ ബാഴ്​സലോണ കൈവിടുകയാണ്​.



മുപ്പത്​ കഴിഞ്ഞ താരങ്ങൾ ബാഴ്​സയിൽ കൂടുന്നതും പലരുടെയും എതിർപ്പിന്​ കാരണമായിട്ടുണ്ട്​. പാനിചിനെ കൂടാതെ തന്നെ ഏഴോളം മുപ്പത്​ കഴിഞ്ഞ താരങ്ങൾ ബാഴ്​സയിൽ നിലവിലുണ്ട്​. 'വയസൻ പട'യെന്ന്​ സോഷ്യൽ മീഡിയയും കറ്റാലന്മാർക്കെതിരെ പരിഹാസമായെത്തുന്നു. മുഖ്യ എതിരാളികളായ റയൽ മഡ്രിഡിൽ നിരവധി യുവതാരങ്ങൾ അണിനിരക്കു​േമ്പാഴാണ്​, ബാഴ്​സലോണ 'ഓൾഡ് എയ്​ജ്​ ഹോമായി' മാറുന്നത്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiPjanicArthurFC Barcelona
Next Story