ഇറ്റാലിയൻ ലീഗ്​ കിരീടം യുവൻറസിന്​; ചരിത്രം കുറിച്ച്​ റോണോ

10:32 AM
21/04/2019
juventus

ടൂറിൻ: അഞ്ച്​ മത്സരം ശേഷിക്കേ ഇറ്റാലിയൻ സീരി എ​ കിരീടം ഉറപ്പിച്ച്​ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവൻറസ്​. ഫിയോറ​​​​െൻറീനയെ ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്ക്​ തകർത്താണ്​ യുവൻറസി​​​​​െൻറയും റൊണാൾഡോയുടെയും ചരിത്ര നേട്ടം. യുവൻറസി​​​​​െൻറ തുടർച്ചയായ എട്ടാം കിരീടമാണിത്​.

ഒരു ഗോളിന്​ പിന്നിൽ നിന്നതിന്​ ശേഷമാണ്​​ യുവൻറസ്​ വിജയിക്കുന്നത്​. ആറാം മിനിറ്റിൽ തന്നെ ലീഡ്​ വഴങ്ങേണ്ടി വന്നത്​ തിരിച്ചടിയായെങ്കിലും. 37ാം മിനിറ്റിൽ സാൻഡ്രോയിലൂടെ മറുപടി നൽകി. എന്നാൽ വിജയിക്കാൻ യുവൻറസിന്​ പെസല്ലയുടെ സെൽഫ്​ ഗോൾ വേണ്ടി വന്നു. രണ്ടാം പകുതിയിലായിരുന്നു ഫിയോറൻറീനയെ തകർത്ത സെൽഫ്​ ഗോൾ.

ക്രിസ്റ്റ്യനോക്കും ഇത്​ ചരിത്ര നേട്ടമാണ്​. ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലും സ്​പാനിഷ്​ ലീഗിലും കിരീടങ്ങൾ നേടിയതിന്​ ശേഷം ഇറ്റാലിയൻ ലീഗിലും പതിവ്​ ആവർത്തിച്ചിരിക്കുകയാണ്​ അദ്ദേഹം. യുവൻറസിൽ വന്നതിന്​ ശേഷം റോണോ നേടുന്ന ആദ്യ കിരീടമാണിത്​. 

Loading...
COMMENTS