Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റൊണാൾഡോയില്ല; യുവൻറസിൻെറ വിജയക്കുതിപ്പ് അവസാനിച്ചു
text_fieldsbookmark_border
ടൂറിൻ: തോൽവിയറിയാതെ കുതിച്ച യുവൻറസും ഒടുവിൽ തോറ്റു. സീരി ‘എ’യിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയി ല്ലാതെ കളത്തിലിറങ്ങിയ യുവൻറസിനെ ജിനോവ 2-0ത്തിന് തോൽപിച്ചു. 24 ജയത്തിനും മൂന്നു സമനിലക്കുമൊടുവിലാണ് തോൽവി.
ജനുവരി ട്രാൻസ്ഫറിൽ യുവൻറസിൽനിന്നു വാങ്ങിയ സ്റ്റിഫാനോ സ്റ്റുറാറോയാണ് (72) ജിനോവയുടെ ആദ്യ ഗോൾ നേടുന്നത്. 81ാം മിനിറ്റിൽ ഗൊറാൻ പാൻഡേവ് രണ്ടാം ഗോളും നേടിയതോടെ ചാമ്പ്യന്മാരുടെ വിജയക്കുതിപ്പിന് അവസാനമായി.
ഡിബാല, മാൻസൂകിച് തുടങ്ങിയ മുന്നേറ്റനിരക്കാർ ലോങ് റേഞ്ചറും ഹെഡറുമെല്ലാമായി ആക്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല. തോൽവി യുവൻറസിെൻറ കിരീടക്കുതിപ്പിന് ഒരു തടസ്സവുമാവില്ല. 75 പോയൻറുമായി യുവൻറസ് എതിരാളികളില്ലാതെ ബഹുദൂരം മുന്നിലാണ്.
Next Story
