Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോ​ച്ച്​...

കോ​ച്ച്​ കൂ​റു​മാ​റി;  സ്​​പെ​യി​ൻ  പു​റ​ത്താ​ക്കി

text_fields
bookmark_border
കോ​ച്ച്​ കൂ​റു​മാ​റി;  സ്​​പെ​യി​ൻ  പു​റ​ത്താ​ക്കി
cancel

മോ​സ്​​കോ: ലോ​ക​ക​പ്പി​ൽ അ​ങ്കം​കു​റി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ലോ​ക ഫു​ട്​​ബാ​ളി​നെ ഞെ​ട്ടി​ച്ച്​ സ്​​പാ​നി​ഷ്​ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ കോ​ച്ചി​നെ പു​റ​ത്താ​ക്കി. ലോ​ക​ക​പ്പി​നു ശേ​ഷം റ​യ​ൽ മ​ഡ്രി​ഡ്​ മാ​നേ​ജ​റാ​വു​മെ​ന്ന​റി​യി​ച്ച ദേ​ശീ​യ കോ​ച്ച്​ യൂ​ല​ൻ ലോ​പ​റ്റ്​​ഗൂ​യി​യെ യു​ദ്ധ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ പു​റ​ത്താ​ക്കി​യാ​ണ്​ സ്​​പെ​യി​നി​​െൻറ മാ​ര​ക​ഫൗ​ൾ. മാ​നേ​ജ​ർ സ്​​ഥാ​ന​ത്ത്​ ര​ണ്ടു​വ​ർ​ഷം ഇ​നി​യും ബാ​ക്കി​യി​രി​ക്കെ സ്​​പാ​നി​ഷ്​ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​നെ അ​റി​യി​ക്കാ​തെ ക​രാ​ർ ലം​ഘി​ച്ച് മ​റ്റൊ​രു ക്ല​ബി​​ലേ​ക്ക്​ നീ​ങ്ങി​യ​തോ​ടെ​യാ​ണ്​ ലോ​പ​റ്റ്​​ഗൂ​യി​യു​ടെ ​ക​സേ​ര തെ​റി​ച്ച​ത്. ​

ബാ​ഴ്​​സ​ലോ​ണ താ​ര​ങ്ങ​ൾ ഏ​റെ​യു​ള്ള ദേ​ശീ​യ ടീ​മി​ൽ, റ​യ​ൽ മ​ഡ്രി​ഡി​​െൻറ കോ​ച്ചാ​വാ​ൻ പോ​കു​ന്ന ഒ​രാ​ൾ പ​രി​ശീ​ല​ക​നാ​വു​ന്ന​ത്​ ടീം ​െ​എ​ക്യ​ത്തെ ബാ​ധി​ക്കു​മെ​ന്ന​തും അ​ടി​യ​ന്ത​ര​നീ​ക്ക​ത്തി​ന്​ സ്​​പാ​നി​ഷ്​ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​നെ പ്രേ​രി​പ്പി​ച്ചു​വെ​ന്നാ​ണ്​ ​അ​ന്താ​രാ​ഷ്​​ട്ര മാ​​ധ്യ​മ​ങ്ങ​ർ റി​പ്പോ​ർ​ട്ട്​ ചെ​യു​ന്ന​ത്. മു​ൻ ദേ​ശീ​യ താ​രം കൂ​ടി​യാ​യ സ്​​പോ​ട്ടി​ങ്​ ഡ​യ​റ​ക്​​ട​ർ ഫെ​ർ​ണാ​ൻ​ഡോ ഹെ​യ്​​റോ​യാ​ണ്​ പു​തി​യ പ​രി​ശീ​ല​ക​ൻ. 

ലോ​പ​റ്റ്​​ഗൂ​യി ലോ​ക​ക​പ്പി​നു​ശേ​ഷം റ​യ​ൽ മ​ഡ്രി​ഡ്​ കോ​ച്ചാ​വു​മെ​ന്ന്​ വ്യാ​ഴാ​ഴ്​​ച​യാ​ണ്​ ക്ല​ബ്​ ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​ന്ന​ത്. സ്​​പാ​നി​ഷ്​ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​നെ​യും ആ​രാ​ധ​ക​രെ​യും ഒ​ന്ന​ട​ങ്കം ഞെ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നി​രു​ന്നു. 

റ​യ​ൽ മ​ഡ്രി​ഡ്​ അ​റി​യി​പ്പ്​ പു​റ​ത്തു വ​ന്ന​തോ​ടെ, സ്​​പെ​യി​ൻ ടീം ​പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ ക്രാ​സ്​​നോ​ഡ​റി​ൽ അ​ടി​യ​ന്ത​ര വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചു​കൂ​ട്ടി സ്​​പാ​നി​ഷ്​ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ മേ​ധാ​വി ലൂ​യി​സ്​ റു​ബെ​യ്​​ല​സ്​ തീ​രു​മാ​നം​ അ​റി​യി​ച്ചു. ‘‘സ്​​പെ​യി​​നി​​ലെ ​എ​ല്ലാ​വ​രു​ടെ​യും ടീ​മാ​ണ്​ ദേ​ശീ​യ ടീം. ​െ​ഫ​ഡ​റേ​ഷ​ൻ ചി​ല മൂ​ല്യ​ങ്ങ​ൾ കാ​ല​ങ്ങ​ളാ​യി കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു​ണ്ട്. അ​ത്​ നി​ല​നി​ർ​ത്താ​ൻ അ​ടി​യ​ന്ത​ര തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക​യാ​ണ്.’’ 

കോ​ച്ചി​നെ മാ​റ്റു​ന്ന​ത്​ സ്​​പാ​നി​ഷ്​ ടീ​മി​നെ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. പു​തി​യ​ കോ​ച്ച്​ ​ഹെ​യ്​​റോ​ക്ക്​ ടീ​മി​നെ എ​വി​ടെ​യെ​ത്തി​ക്കാ​നാ​വു​മെ​ന്ന്​ കാ​ത്തി​രു​ന്ന്​ കാ​ണ​ണം. കോ​ച്ചി​ങ്​ സ്​​ഥാ​ന​ത്ത്​ സ്​​പാ​നി​ഷ്​ ര​ണ്ടാം ഡി​വി​ഷ​ൻ ക്ല​ബ്​ ഒ​വീ​ഡോ​യെ പ​രി​ശീ​ലി​പ്പി​ച്ച പ​രി​ച​യം മാ​ത്ര​മേ ഹെ​യ്​​റോ​ക്കു​ള്ളൂ. ഗ്രൂ​പ്​ ‘ബി’​യി​ൽ വെ​ള്ളി​യാ​ഴ്​​ച പോ​ർ​ചു​ഗ​ലി​നെ​തി​രെ​യാ​ണ്​ സ്​​പെ​യി​നി​​െൻറ ആ​ദ്യ മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2018 FIFA World Cupmalayalam newsfootball news2018 World Cup
News Summary - Julen Lopetegui sacked as Spain manager after accepting Real Madrid job
Next Story