Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറ​യ​ൽ മ​ഡ്രി​ഡി​നെ...

റ​യ​ൽ മ​ഡ്രി​ഡി​നെ ശ​രി​യാ​ക്കാ​ൻ മൗ​റീ​ന്യോ വ​രു​ന്നു

text_fields
bookmark_border
റ​യ​ൽ മ​ഡ്രി​ഡി​നെ ശ​രി​യാ​ക്കാ​ൻ മൗ​റീ​ന്യോ വ​രു​ന്നു
cancel
മ​ഡ്രി​ഡ്​: തൊ​ട്ട​തെ​ല്ലാം പി​ഴ​ച്ച റ​യ​ൽ മ​ഡ്രി​ഡി​നെ ശ​രി​യാ​ക്കാ​ൻ ഹൊ​സെ മൗ​റീ​ന്യോ വ​രു​മെ​ന്ന്​ റ ി​പ്പോ​ർ​ട്ടു​ക​ൾ. ലാ ​ലി​ഗ​യി​ലും കി​ങ്​​സ്​ ക​പ്പി​ലും എ​ൽ ക്ലാ​സി​കോ​യി​ലും ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ പ്ര ീ​ക്വാ​ർ​ട്ട​റി​ൽ അ​യാ​ക്​​സി​ന്​ മു​ന്നി​ലും തോ​ൽ​വി വ​ഴ​ങ്ങി​യ​തോ​ടെ കോ​ച്ച്​ സാ​ൻ​റി​യാ​ഗോ സൊ​ളാ ​രി​യു​ടെ ക​സേ​ര തെ​റി​ക്കു​മെ​ന്ന്​ ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ്​ മു​ൻ പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​യ മൗ​റീ​ന്യോ​ യു​ടെ പേ​ര്​ ഉ​യ​രു​ന്ന​ത്.

എ​ത്ര​യും വേ​ഗ​ത്തി​ൽ മൗ​റീ​ന്യോ റ​യ​ലി​നൊ​പ്പം ചേ​രു​മെ​ന്ന്​ ‘ഗാ​ർ​ഡി​യ​ൻ’ പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു. 2010 മു​ത​ൽ 2013 വ​രെ മൂ​ന്ന്​ സീ​സ​ണി​ൽ റ​യ​ലി​​െൻറ പ​രി​ശീ​ല​ക​നാ​യി​രു​ന്ന മൗ​റീ​ന്യോ​ക്ക്​ ര​ണ്ടാം വ​ര​വി​നു​ള്ള സ​മ​യം തെ​ളി​ഞ്ഞ​താ​യി മു​ൻ ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ റാ​മോ​ൺ കാ​ൾ​ഡെ​റോ​ൺ വ്യ​ക്​​ത​മാ​ക്കി. റ​യ​ലി​ൽ ഒ​രു ലാ ​ലി​ഗ കി​രീ​ട​വും കി​ങ്​​സ്​ ക​പ്പും സൂ​പ്പ​ർ കോ​പ​യു​മാ​ണ്​ മൗ​റീ​ന്യോ​യു​ടെ നേ​ട്ട​ങ്ങ​ൾ.

പെ​പ്​ ഗ്വാ​ർ​ഡി​യോ​ള​ക്ക്​ കീ​ഴി​ൽ ബാ​ഴ്​​സ​ലോ​ണ ജൈ​ത്ര​യാ​ത്ര ന​ട​ത്തു​ന്ന സ​മ​യ​മാ​യി​രു​ന്നു ഇ​ത്. റ​യ​ലി​ൽ​നി​ന്ന്​ പ​ടി​യി​റ​ങ്ങി​യ മൗ​റീ​ന്യോ 2013-2015 കാ​ല​ള​യ​വി​ൽ ചെ​ൽ​സി​യി​ലാ​യി​രു​ന്നു. അ​ടു​ത്ത​വ​ർ​ഷം മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ലെ​ത്തി​യ പോ​ർ​ചു​ഗീ​സ്​ പ​രി​ശീ​ല​ക​ൻ ക്ല​ബി​​െൻറ മോ​ശം പ്ര​ക​ട​ന​ത്തെ തു​ട​ർ​ന്ന്​ ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ടു.

ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ അ​യാ​ക്​​സി​നോ​ട്​ പി​ന്നി​ട്ടു​നി​ൽ​ക്കെ ഗാ​ല​റി​യി​ലും മൗ​റീ​ന്യോ​ക്കു​വേ​ണ്ടി ശ​ബ്​​ദ​മു​യ​ർ​ന്നി​രു​ന്നു. അ​തേ​സ​മ​യം, നേ​ര​േ​ത്ത സെ​ർ​ജ​ി​യോ റാ​മോ​സു​മാ​യു​ള്ള മോ​ശം ബ​ന്ധ​​മാ​ണ്​ തി​രി​ച്ചു​വ​ര​വി​ന്​ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballJosé Mourinhomalayalam newssports news
News Summary - Jose Mourinho expected back at Real Madrid- sports news
Next Story