ഹൊസെ മൗറീന്യോ ടോട്ടൻഹാം പരിശീലകൻ
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡിനും ചെൽസിക്കും കളി പറഞു കൊടുത്ത ഹൊസെ മൗറീന്യോയെ ടോട്ടൻഹാം മുഖ്യപരിശീലകനായ ി നിയമിച്ചു. 2023 സീസണിന്റെ അവസാനം വരെയാണ് നിയമനം. പുറത്താക്കപ്പെട്ട ടോട്ടൻഹാം പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോക്ക് പകരക്കാരനായാണ് ഹൊസെ മൗറീന്യോ വരുന്നത്.
ഡിസംബറിൽ ഹൊസെ മൗറീന്യോ യുണൈറ്റഡിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. പിന്നാലെ ചൈന, സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നും ഓഫറുകൾ വന്നെങ്കിലും അദ്ദേഹം നിരസിച്ചു. കുറച്ചുകാലമായി സൂപ്പർ കോച്ചുമായി ടോട്ടൻഹാം ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പുതിയ ജോലിക്ക് സമ്മതം മൂളിയെന്ന് ഹൊസെ മൗറീന്യോ തന്നെ വ്യക്തമാക്കി. ശനിയാഴ്ച പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെതിരായാണ് മൗറീന്യോയുടെ ആദ്യ മത്സരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
