Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമു​ൻ ഇം​ഗ്ല​ണ്ട്,...

മു​ൻ ഇം​ഗ്ല​ണ്ട്, ചെ​ൽ​സി ക്യാ​പ്​​റ്റ​ൻ ജോ​ൺ ടെ​റി ബൂട്ടഴിച്ചു

text_fields
bookmark_border
മു​ൻ ഇം​ഗ്ല​ണ്ട്, ചെ​ൽ​സി ക്യാ​പ്​​റ്റ​ൻ ജോ​ൺ ടെ​റി ബൂട്ടഴിച്ചു
cancel
ല​ണ്ട​ൻ: മു​ൻ ഇം​ഗ്ല​ണ്ട്, ചെ​ൽ​സി ക്യാ​പ്​​റ്റ​ൻ ജോ​ൺ ടെ​റി സ​ജീ​വ ഫു​ട്​​ബാ​ളി​ൽ​നി​ന്ന്​ വി​ര​മി​ച്ചു. ഇം​ഗ്ല​ണ്ടി​ലെ ചാ​മ്പ്യ​ൻ​ഷി​പ്​​ ലീ​ഗി​ൽ പ​ന്തു​ത​ട്ടു​ന്ന ആ​സ്​​റ്റ​ൺ​വി​ല്ല താ​ര​മാ​യി​രു​ന്നു ​37കാ​ര​ൻ. മ​​റ്റൊ​രു ചാ​മ്പ്യ​ൻ​ഷി​പ്​ ടീ​മാ​യ ബ​ർ​മി​ങ്​​ഹാ​മി​​​െൻറ കോ​ച്ചി​ങ്​ സ്​​റ്റാ​ഫി​ലേ​ക്കു​ള്ള ക്ഷ​ണം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ ക​ളി മ​തി​യാ​ക്കാ​നു​ള്ള ടെ​റി​യു​ടെ തീ​രു​മാ​നം.

‘‘23 വ​ർ​ഷ​ത്തെ ക​ളി ജീ​വി​ത​ത്തി​ന്​ വി​രാ​മ​മി​ടു​ക​യാ​ണ്​’’ -ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച സ​ന്ദേ​ശ​ത്തി​ൽ ടെ​റി വ്യ​ക്​​ത​മാ​ക്കി. ക​ഴി​ഞ്ഞ സീ​സ​ണി​ലെ ചാ​മ്പ്യ​ൻ​ഷി​പ്​​ പ്ലേ​ഒാ​ഫി​ൽ ഫു​ൾ​ഹാ​മി​നോ​ട്​ 1-0ത്തി​ന്​ തോ​റ്റ ക​ളി​യി​ലാ​ണ്​ ടെ​റി ആ​സ്​​റ്റ​ൺ​വി​ല്ല ജ​ഴ്​​സി​യി​ൽ അ​വ​സാ​ന​മാ​യി പ​ന്തു​ത​ട്ടി​യ​ത്. തു​ട​ർ​ന്ന്​ സ്​​പാ​ർ​ട്ട​ക്​ മോ​സ്​​കോ​യി​ൽ​നി​ന്ന്​ ക്ഷ​ണം ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും റ​ഷ്യ ത​​​െൻറ കു​ടും​ബ​ത്തി​ന്​ യോ​ജി​ച്ച സ്ഥ​ല​മ​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി ടെ​റി അ​ത്​ നി​ര​സി​ച്ചി​രു​ന്നു. ഇം​ഗ്ല​ണ്ടി​നാ​യി 78 ക​ളി​ക​ളി​ൽ പ്ര​തി​രോ​ധം കാ​ത്ത ടെ​റി ആ​റു​ ഗോ​ളു​ക​ളും നേ​ടി.

ചെ​ൽ​സി​യി​ൽ ഇ​തി​ഹാ​സ​താ​ര​മാ​യ ടെ​റി 717 മ​ത്സ​ര​ങ്ങ​ളി​ൽ ക്ല​ബ്​ കു​പ്പാ​യ​മ​ണി​ഞ്ഞ്​ 67 ഗോ​ളു​ക​ൾ സ്​​കോ​ർ ചെ​യ്​​തി​ട്ടു​ണ്ട്. ഹോ​സെ മൗ​റീ​ന്യോ​യു​ടെ പ​രി​ശീ​ല​ന​ത്തി​ൽ ചെ​ൽ​സി​യു​ടെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പി​ന്​ ചു​ക്കാ​ൻ പി​ടി​ച്ച​വ​രി​ൽ പ്ര​മു​ഖ​നാ​യി​രു​ന്നു സ്​​റ്റോ​പ്പ​ർ​ബാ​ക്കാ​യും നാ​യ​ക​നാ​യും ടീ​മി​​​െൻറ ന​െ​ട്ട​ല്ലാ​യി​രു​ന്നു ടെ​റി. 14ാം വ​യ​സ്സി​ൽ ചെ​ൽ​സി​യി​ലെ​ത്തി​യ​താ​യി​രു​ന്നു ​ത​​​െൻറ ഫു​ട്​​ബാ​ൾ ജീ​വി​ത​ത്തി​ലെ നാ​ഴി​ക​​ക്ക​ല്ലെ​ന്ന്​ ടെ​റി അ​നു​സ്​​മ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballjohn terrymalayalam newssports newsretires
News Summary - John Terry retires- Sports news
Next Story