െഎ.എസ്.എൽ: ജോൺ ഗ്രിഗറി ചെന്നൈയിൻ കോച്ചായി തുടരും
text_fieldsചെന്നൈ: രണ്ടു തവണ െഎ.എസ്.എൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സിയുടെ പരിശീലകനായി ജോൺ ഗ്രിഗറി തുടരും. ഇംഗ്ലീഷുകാരനുമായി ഒരു വർഷത്തേക്ക് കരാർ പുതുക്കിയതായി ടീം മാനേ ജ്മെൻറ് അറിയിച്ചു. 2017-18 സീസണിൽ ചെന്നൈയിലെത്തിയ ഗ്രിഗറി ആ വർഷംതന്നെ ടീമിനെ ചാമ്പ്യനാക്കിയിരുന്നു.
കഴിഞ്ഞ സീസണിലെ കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിലും സൂപ്പർ കപ്പിൽ ടീമിനെ റണ്ണേഴ്സ് അപ്പാക്കിയതും എ.എഫ്.സി കപ്പിൽ യോഗ്യത നേടിക്കൊടുത്തതും നേട്ടമായി. ചെന്നൈ കുടുംബത്തോടൊപ്പം ഒരു സീസൺകൂടി ചെലവഴിക്കാനുള്ള അവസരം ലഭിച്ചത് ഭാഗ്യമാണെന്നും വരുന്ന സീസണിൽ ടീം മികച്ച പ്രകടനം നടത്തുമെന്നും ഗ്രിഗറി പ്രതികരിച്ചു.