Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജ​പ്പാ​ൻ...

ജ​പ്പാ​ൻ ഫു​ട്​​ബാ​ളി​ൽ അ​ഴി​ച്ചു​പ​ണി; പ​രി​ശീ​ല​ക​നെ പു​റ​ത്താ​ക്കി

text_fields
bookmark_border
ജ​പ്പാ​ൻ ഫു​ട്​​ബാ​ളി​ൽ അ​ഴി​ച്ചു​പ​ണി; പ​രി​ശീ​ല​ക​നെ പു​റ​ത്താ​ക്കി
cancel
camera_alt????????? ???????????????????
ടോ​ക്യോ: ലോ​ക​ക​പ്പി​ന്​ പ​ന്തു​രു​ളാ​ൻ ര​ണ്ടു​മാ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ജ​പ്പാ​ൻ ഫു​ട്​​ബാ​ൾ ടീ​മി​ൽ അ​ഴി​ച്ചു​പ​ണി. ജ​പ്പാ​ന്​ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത സ​മ്മാ​നി​ച്ച ബോ​സ്​​നി​യ​ൻ പ​രി​ശീ​ല​ക​ൻ വാ​ഹി​ദ്​ ഹ​ലി​ൽ​ഹോ​സി​ക്കി​നെ പു​റ​ത്താ​ക്കി​യ ദേ​ശീ​യ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ മു​ൻ​താ​രം കൂ​ടി​യാ​യ അ​കി​റാ നി​ഷി​നോ​യെ പു​തി​യ കോ​ച്ചാ​യി നി​യ​മി​ച്ചു.

ടീ​മി​ലെ പ​ട​ല​പ്പി​ണ​ക്ക​വും ക​ളി​ക്കാ​രും കോ​ച്ചും ത​മ്മി​ൽ സ്വ​ര​ച്ചേ​ർ​ച്ച​യി​ല്ലാ​യ്​​മ​യും കാ​ര​ണ​മാ​ണ്​ തി​ര​ക്കി​ട്ട ന​ട​പ​ടി​യെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ലോ​ക​ക​പ്പി​ന്​ മു​ന്നോ​ടി​യാ​യ സൗ​ഹൃ​ദ  മ​ത്സ​ര​ങ്ങ​ളി​ൽ മാ​ലി​യോ​ട്​​ സ​മ​നി​ല വ​ഴ​ങ്ങി​യ​തും (1-1), യു​െ​ക്ര​യ്​​നോ​ട്​ 2-1​നേ​റ്റ തോ​ൽ​വി​യും കോ​ച്ചി​​​​െൻറ പു​റ​ത്താ​ക​ലി​നു​ള്ള കാ​ര​ണ​മാ​യി. റ​ഷ്യ ലോ​ക​ക​പ്പി​ൽ കൊ​ളം​ബി​യ, സെ​ന​ഗ​ൽ, പോ​ള​ണ്ട്​ എ​ന്നി​വ​ര​ട​ങ്ങി​യ ഗ്രൂ​പ്പി​ലാ​ണ്​ ജ​പ്പാ​ന്​ മാ​റ്റു​ര​ക്കേ​ണ്ട​ത്. 

2014 ബ്ര​സീ​ൽ ലോ​ക​ക​പ്പി​ൽ അ​ൾ​ജീ​രി​യ​യെ നോ​ക്കൗ​ട്ട്​ റൗ​ണ്ടി​ലെ​ത്തി​ച്ച പ്ര​ക​ട​ന​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു ഹ​ലി​ൽ​ഹോ​സി​ക്കി​നെ 2015ൽ ​ജ​പ്പാ​ൻ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച​ത്. മികച്ച റെക്കോഡുമായി ഹോസിക്​ ഏ​ഷ്യ​ൻ യോ​ഗ്യ​ത ഗ്രൂ​പ്​ റൗ​ണ്ടി​ൽ ജ​പ്പാ​നെ ജേ​താ​ക്ക​ളാ​ക്കി റ​ഷ്യ​ൻ ടി​ക്ക​റ്റ്​ സ​മ്മാ​നി​ക്കു​ക​യും ചെ​യ്​​തു. ലോ​ക​ക​പ്പി​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ​യാ​ണ്​ പു​റ​ത്താ​വ​ൽ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballjapanfifa2018 FIFA World Cupfootball coachmalayalam newssports news
News Summary - Japan fires football coach months before World Cup -Sports news
Next Story