ജനുവരി ജാലകം അടഞ്ഞു; നേട്ടമുണ്ടാക്കാനാകാതെ യുൈനറ്റഡും ചെൽസിയും ബാഴ്സയും
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കുള്ള പോരാട്ടം തുടരുന്ന ചെൽസിയുടെയും മാഞ്ചസ്റ്റർ യുനൈറ്റഡിെൻറയും പ്രധാന പ്രതീക്ഷയായിരുന്നു ജനുവരി ട്രാൻസ്ഫർ ജാലകം. സമയപരിധി പൂർത്തിയായപ്പോൾ നിരാശരായത് ഇരുടീമുകളുടെയും പര ിശീലകരും ആരാധകരുമാണ്. പോൾ പോഗ്ബ, മാർകസ് റാഷ്ഫോഡ് എന്നിവരുടെ പരിക്ക് തിരി ച്ചടിയായ മാഞ്ചസ്റ്ററിന് നിരാശയാണ് ജനുവരി ജാലകം സമ്മാനിച്ചത്.
സ്പോർട്ടിങ ്ങിൽനിന്ന് വൻ തുകക്ക് പോർചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസിനെ ടീമിലെത്തിച്ചെങ്കിലും പ്രതിരോധത്തിലെയും മധ്യനിരയിലെയും മുന്നേറ്റത്തിലെയും വിടവുകൾ നികത്താൻ പരിശീലകൻ സോൾസ്ജെറിന് സാധിക്കില്ല. മുന്നേറ്റത്തിൽ മുൻ വാറ്റ്ഫോഡ് താരം ഇഗാലോയെ അവസാന നിമിഷം ആശ്രയിച്ചു.
ട്രാൻസ്ഫർ വിലക്ക് ഒഴിവായതിനെ തുടർന്ന് ചെൽസി വലിയ റിക്രൂട്ട്മെൻറ് നടത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. മുന്നേറ്റത്തിൽ പരിചയ സമ്പന്നരായ താരങ്ങളെ കോച്ച് ഫ്രാങ്ക് ലാംപാർഡ് ആവശ്യപ്പെട്ടു. എന്നാൽ, ജനുവരി 31ന് ജാലകം അടഞ്ഞപ്പോൾ ഒരാളെപ്പോലും ടീമിലെത്തിക്കാൻ ചെൽസിക്കായില്ല. ലിവർപൂൾ ആർ.ബി സാൽസ്ബർഗിൽ നിന്ന് തകുമി മിനാമിനോയെയും ബ്രെൻറ്ഫോർഡിൽനിന്ന് ജോ ഹാർഡിയെയും തങ്ങളുടെ നിരയിലെത്തിച്ചപ്പോൾ സിറ്റി വാങ്ങലുകൾ നടത്തിയില്ല.
സ്പെയിനിൽ ബാഴ്സലോണയാണ് നിരാശരായത്. പരിക്കേറ്റ് പുറത്തായ ലൂയി സുവാരസിന് പകരം മുന്നേറ്റനിരയിൽ പ്രമുഖതാരങ്ങൾക്കായി നടത്തിയ ശ്രമം വിജയിച്ചില്ല. ജനുവരി ജാലകത്തിൽ ഏറ്റവും നേട്ടം കൊയ്തത് ഇറ്റാലിയൻ ക്ലബ് ഇൻറർമിലാനും ജർമൻ ക്ലബ് ബൊറൂഷ്യ ഡോർട്മുണ്ടുമാണ്. യുവൻറസിന് വെല്ലുവിളിയുയർത്തുന്ന ഇൻറർ ടോട്ടനത്തിൽനിന്ന് ക്രിസ്ത്യൻ എറിക്സണെ ടീമിൽ എത്തിച്ചു. ഇതോടൊപ്പം ആഷ്ലി യങ്ങും വിക്ടർ മോസസും ഇൻററിലെത്തി. ഹാലൻഡിനെ ടീമിലെത്തിച്ച ഡോർട്മുണ്ടിന് യുവൻറസിൽനിന്ന് മധ്യനിര താരം എംറി കാനിനെ വായ്പാടിസ്ഥാനത്തിൽ സ്വന്തമാക്കാനും സാധിച്ചു.
റൂഡിഗർ തിളങ്ങി; ചെൽസിക്ക് സമനില
ലണ്ടൻ: പ്രീമിയർ ലീഗിലെ മൂന്നും നാലും സ്ഥാനക്കാർ ഏറ്റുമുട്ടിയപ്പോൾ ആവേശകരമായ സമനില. ചെൽസിയുടെ കുപ്പായത്തിൽ നൂറാം മത്സരത്തിന് ഇറങ്ങിയ അേൻറാണിയോ റൂഡിഗർ നേടിയ ഇരട്ടഗോളാണ് മൂന്നാം സ്ഥാനക്കാർക്കെതിരെ സമനില നേടിക്കൊടുത്തത്. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ റൂഡിഗർ ചെൽസിയെ മുന്നിലെത്തിച്ചു. എന്നാൽ, സ്വന്തം മൈതാനത്ത് 10 മിനിറ്റിനിടെ രണ്ടുതവണ ലക്ഷ്യം കണ്ട ലെസ്റ്റർ മുന്നിലെത്തി. ഹാർവീ ബേൺസും ബെൻ ചിൽവെലുമാണ് സ്കോർ ചെയ്തത്. 71ാം മിനിറ്റിൽ ഹെഡറിലൂടെ ലെസ്റ്റർ വല തുളച്ച റൂഡിഗർ ചെൽസിക്ക് വിലപ്പെട്ട ഒരു പോയൻറ് സമ്മാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
