Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൗഹൃദത്തിനിടെ...

സൗഹൃദത്തിനിടെ വെർടോൻഗ​െൻറ അമ്മയുടെ ‘സർപ്രൈസ്’- VIDEO​

text_fields
bookmark_border
സൗഹൃദത്തിനിടെ വെർടോൻഗ​െൻറ അമ്മയുടെ ‘സർപ്രൈസ്’- VIDEO​
cancel
ബ്രസൽസ്​: നല്ലകാര്യങ്ങളെല്ലാം ഏറ്റവും പ്രിയപ്പെട്ടവരുടെ കൈകൊണ്ട്​​ തുടങ്ങാൻ ആഗ്രഹമില്ലാത്തവർ ആരുമുണ്ടാവില്ല. പക്ഷേ, കളിക്കാനിറങ്ങുന്നവർക്ക്​ അപൂർവമായേ ഇൗ ഭാഗ്യമുണ്ടാവാറുള്ളൂ. പ്രത്യേകിച്ച്​ അരങ്ങേറ്റ ജഴ്​സിയും തൊപ്പിയുമെല്ലാം ഏറ്റുവാങ്ങാനുള്ള അവസരം. പക്ഷേ, ബെൽജിയത്തി​​​​െൻറ പ്രതിരോധ താരം യാൻ ​വെർടോൻഗന്​ ആ അപൂർവ ഭാഗ്യം ലഭിച്ചു.

ലോകകപ്പിന്​ മുന്നോടിയായി പോർചുഗലിനെതിരെ നടന്ന സന്നാഹ മത്സരം വെർടോൻഗ​​​​െൻറ ബെൽജിയം കുപ്പായത്തിലെ 100ാം പോരാട്ടമായിരുന്നു. ദേശീയഗാനത്തിനായി ടീമുകൾ അണിനിരന്നതിനു പിന്നാലെ ഗാലറിയെയും കളിക്കാരെയും അതിശയിപ്പിച്ച്​ ഒരു വനിത കളത്തിലേക്കു​ വന്നു.  വെർടോൻഗൻ ഒരു നിമിഷം അമ്പരന്നെങ്കിലും പിന്നെ സന്തോഷത്തിന്​ വഴിമാറി. അതുല്യനേട്ടം സ്വന്തമാക്കുന്ന മകന്​ 100 മത്സരം അടയാളപ്പെടുത്തുന്ന തൊപ്പിയണിയിക്കാൻ ​ഫുട്​ബാൾ ഫെഡറേഷ​​​​െൻറ അതിഥിയായാണ്​ അമ്മ ഗ്രൗണ്ടിലെത്തിയത്​. 

ബെൽജിയം ജഴ്​സിയിൽ 100 മത്സരം പൂർത്തിയാക്കിയ ആദ്യ കളിക്കാരനാണ്​ യാൻ വെർടോൻഗൻ. ​ 1977-91 കാലഘട്ടത്തിൽ 96 മത്സരങ്ങൾ കളിച്ച ജാൻ സ്യൂൽമാൻസാണ്​ രണ്ടാം സ്​ഥാനത്ത്. 2007 ജൂൺ രണ്ടിന്​ പോർചുഗലിനെതിരെ ദേശീയ ടീമിൽ അരങ്ങേറിയ താരം കൃത്യം 11 വർഷങ്ങൾക്കുശേഷം 2018 ജൂൺ രണ്ടിന്​ പോർചുഗലിനെതിരായിതന്നെ 100ാം മത്സരത്തിനിറങ്ങിയെന്നത്​ യാദൃച്ഛികമായി. മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ബെൽജിയത്തിനായി എട്ട്​ ഗോളുകളും താരം നേടിയിട്ടുണ്ട്​. ഇംഗ്ലണ്ട്​, പനാമ, തുനീഷ്യ എന്നിവരോടൊപ്പം ‘ജി’ ഗ്രൂപ്പിലാണ്​ ബെൽജിയം.
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifabelgiumworldcup 2018malayalam newssports newsJan Vertonghen
News Summary - Jan Vertonghen’s 100th cap for Belgium- Sports news
Next Story