ഡൽഹിയെ തോൽപിച്ച് ജാംഷഡ്പുർ നാലാമത്
text_fieldsജാംഷഡ്പുർ: അവസാന സ്ഥാനക്കാരായ ഡൽഹി ഡൈനാമോസിനെ 2-1ന് തോൽപിച്ച് ജാംഷഡ്പുർ എ ഫ്.സി വീണ്ടും പോയൻറ് പട്ടികയിൽ നാലാമത്. എഫ്.സി ഗോവയെ മറികടന്നാണ് 19 പോയൻറുമായി ടാറ്റ ടീം ആദ്യ നാലിൽ ഇടംപിടിച്ചത്. നേരേത്ത, ഗോവക്ക് എഫ്.സി പുണെയോട് അപ്രതീക്ഷിത തോൽവി നേരിട്ടിരുന്നു.

ഒരു ഗോളിനു പിന്നിട്ടു നിന്നതിനുശേഷമാണ് സ്വന്തം മണ്ണിൽ ജാംഷഡ്പുർ തിരിച്ചുവന്നത്. 24ാം മിനിറ്റിൽ ലാലിയാൻസുവാല ചാങ്തെയുടെ ഗോളിൽ ഡൽഹിക്കാർ മുന്നിലെത്തി. എന്നാൽ, ആസ്ട്രേലിയൻ ഇതിഹാസതാരം ടിം കാഹിലും (29) ഫാറൂഖ് ചൗധരിയും (61) ചേർന്ന് തിരിച്ചടിച്ചതോടെ ആതിഥേയരുടെ പ്ലേഒാഫ് സാധ്യതകൾ വീണ്ടും തളിർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
