Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആഴ്​ചയിൽ പ്രതിഫലം 3,33,05,196 രൂപ; സാഞ്ചോക്ക്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ എത്ര നൽകാനും റെഡിയാണ്!​
cancel
Homechevron_rightSportschevron_rightFootballchevron_rightആഴ്​ചയിൽ പ്രതിഫലം...

ആഴ്​ചയിൽ പ്രതിഫലം 3,33,05,196 രൂപ; സാഞ്ചോക്ക്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ എത്ര നൽകാനും റെഡിയാണ്!​

text_fields
bookmark_border

ജാഡോൺ സാഞ്ചോ എന്ന പയ്യന്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ എത്ര പണം നൽകാനും തയാറാണ്​. കാലിൽ അസാമാന്യ കഴിവുള്ള ഈ 20 കാരനു പിന്നിൽ ഒരു പാടു കാലമായി യുനൈറ്റഡ്​ നടക്കുന്നു. ജർമൻ ക്ലബ്​ ബൊറൂസിയ ഡോർട്​മുണ്ടിൽ നിന്നും 108 മില്ല്യൺ പൗണ്ട്​ നൽകി വാങ്ങാനാണ്​ ഒടുവിൽ ധാരണയായിരിക്കുന്നത്​. ടീമിലെത്തിയാൽ യുവ താരത്തിന്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ നൽകുന്ന പ്രതിഫലം കേട്ട്​ ഞെ​ട്ടേണ്ട. ഏകദേശം മൂന്ന്​ കോടി രൂപയാണ്​ ആഴ്​ചയിൽ സാഞ്ചോക്ക്​​ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ വാഗ്​ദാനം ചെയ്​തിരിക്കുന്നത്​. അഞ്ചു വർഷത്തേക്കാണ്​ കരാർ.


2017ൽ മാഞ്ചസ്​റ്റർ സിറ്റി അക്കാദമിയിൽ നിന്നാണ്​ സാഞ്ചോയെ ബൊറൂസിയ ഡോർട്​മുണ്ട്​ വാങ്ങുന്നത്​. അന്ന്​ വെറും 8 മില്ല്യൺ പൗണ്ടായിരുന്നു താരത്തി​െൻറ വില. മൂന്ന്​ വർഷം കൊണ്ട്​ ​ബൊറൂസിയക്ക്​ ഏകദേശം നൂറു മില്ല്യൺ പൗണ്ട്​ ലാഭം.

ട്രാൻസ്​ഫർ പൂർത്തിയായാൽ ഒരു ഇംഗ്ലീഷ്​ ക്ലബ്​ മുടക്കുന്ന ഏറ്റവും വലിയ തുകയായിരിക്കും ഇത്​. നേരത്തെ, പോൾ പോഗ്​ബയെ യുവൻറസിൽ നിന്ന്​ 89 മില്ല്യൺ പൗണ്ടിന്​ ക്ലബിലെത്തിച്ചതായിരുന്നു ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ ഏറ്റവും ഉയർന്ന ട്രാൻസ്​ഫർ തുക.


പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ പണം വാരുന്ന മൂന്നാമത്തെ കളിക്കാരനായും സാഞ്ചോ മാറും. ഇക്കഴിഞ്ഞ സീസണിൽ 19 അസിസ്​റ്റും 20 ഗോളും സ്വന്തമാക്കിയ താരം, യുനൈറ്റഡിന്​ വലിയൊരു മുതൽകൂട്ടാവും. പ്രതിഫലത്തിൽ മാഞ്ചസ്​റ്റർ ഗോളി ഡേവിഡ്​ ഡിഗേയും മാഞ്ചസ്​റ്റർ സിറ്റി മിഡ്​ഫീൽഡർ കെവിൻ ഡിബ്രൂയിനുമാണ്​ ഒന്നും രണ്ടും സ്​ഥാനത്ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballjadon sanchoManchester United FC
Next Story