ജേഡൻ സാഞ്ചോ ഗോൾഡോട്ട്കോമിെൻറ മികച്ച യുവതാരം
text_fieldsലണ്ടൻ: ബൊറൂസിയ ഡോർട്ട്മുണ്ടിെൻറ ഇംഗ്ലണ്ട് താരം ജേഡൻ സാഞ്ചോ ഗോൾഡോട്ട്കോമിെൻറ മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. 2000 ജനുവരി ഒന്നിനുശേഷം ജനിച്ച കളിക്കാരിൽനിന്ന് തെരഞ്ഞെടുത്ത മികച്ച 50 പേരുടെ പട്ടികയിയിലാണ് (2019 നെക്സ്റ്റ്ജെൻ) സാഞ്ചോ ഒന്നാമതെത്തിയത്. റയൽ മഡ്രിഡിെൻറ ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ രണ്ടാമതും ചെൽസിയുടെ ഇംഗ്ലീഷ് താരം കാലം ഹഡ്സൺ ഒഡോയ് മൂന്നാമതുമെത്തി.
മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് താരം ഫിൽ ഫോഡൻ നാലാമതെത്തിയതോടെ ആദ്യ നാലിലെ മൂന്ന് താരങ്ങളും ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പ് വിജയിച്ച ഇംഗ്ലണ്ട് ടീമിലെ താരങ്ങളായി. ഗോൾഡോട്ട്കോമിെൻറ 42 എഡിഷനുകളിലെ എഡിറ്റർമാരും റിപ്പോർട്ടർമാരുമാണ് പട്ടിക തയാറാക്കിയത്. 2018ൽ ഡച്ച് താരം ജസ്റ്റിൻ ക്ലൈവർട്ടും 2017ൽ ഇറ്റാലിയൻ താരം ഗിയാൻലുയിഗി ഡോണറുമ്മയുമായിരുന്നു പുരസ്കാരം സ്വന്തമാക്കിയത്.
