ഇ​വാ​ൻ പെ​രി​സി​ച്​ ബ​യേ​ൺ മ്യൂ​ണി​കി​ൽ 

23:31 PM
13/08/2019
മ്യൂ​ണി​ക്​: ക്രൊ​യേ​ഷ്യ​ൻ വിം​ഗ​ർ ഇ​വാ​ൻ പെ​രി​സി​ച്​ ഇ​റ്റാ​ലി​യ​ൻ ക്ല​ബ്​ ഇ​ൻ​റ​ർ മി​ലാ​നി​ൽ​നി​ന്ന്​ വാ​യ്​​പാ​ടി​സ്ഥാ​ന​ത്തി​ൽ ജ​ർ​മ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ൺ മ്യൂ​ണി​കി​ലെ​ത്തി. ഒ​രു വ​ർ​ഷ​ത്തെ വാ​യ്​​പ​ക്കു​ശേ​ഷം താ​ര​വു​മാ​യി ക​രാ​റി​ലെ​ത്താ​നു​ള്ള അ​വ​കാ​ശ​വും ബ​യേ​ണി​നു​ണ്ടാ​വും. നേ​ര​ത്തേ ജ​ർ​മ​ൻ ബു​ണ്ട​സ്​ ലി​ഗ​യി​ലെ ബൊ​റൂ​സി​യ ഡോ​ർ​ട്ട്​​മു​ണ്ടി​നും വോ​ൾ​ഫ്​​സ്​​ബ​ർ​ഗി​നും ക​ളി​ച്ചി​ട്ടു​ണ്ട്​ പെ​രി​സി​ച്. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ ഫൈ​ന​ൽ വ​രെ​യെ​ത്തി​യ ക്രൊ​യേ​ഷ്യ​ൻ ടീ​മി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യി​രു​ന്നു 30കാ​ര​ൻ.
Loading...
COMMENTS