Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോച്ചിനെ പുറത്താക്കിയതിന് പിന്നാലെ ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് രാജിവെച്ചു
text_fieldsbookmark_border
റോം: റഷ്യയിൽ അടുത്തവർഷം നടക്കുന്ന ഫുട്ബാൾ ലോകകപ്പിന് യോഗ്യത നേടാതിരുന്നതിനെ തുടർന്ന് കോച്ച് ജിയാൻ പിയറോ വെൻചൂറയെ പുറത്താക്കിയതിനു പിന്നാലെ ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് കാർലോ ടാവച്ചിയോ രാജിവെച്ചു. ലോകകപ്പ് യോഗ്യത ദുരന്തത്തിന് ഒരാഴ്ചക്കുശേഷം ചേർന്ന ഫെഡറേഷൻ യോഗത്തിലാണ് 74കാരൻ രാജി സമർപ്പിച്ചത്.
ലോകകപ്പിന് ടീം യോഗ്യത നേടാതിരുന്നതോടെ രാജിക്കായി മുറവിളിയുയർന്നിരുെന്നങ്കിലും ടാവച്ചിയോ വഴങ്ങിയിരുന്നില്ല. ഇറ്റാലിയൻ ഫുട്ബാളിൽ സമൂല അഴിച്ചുപണിയുമായി സമഗ്ര പരിഷ്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ഇത്. എന്നാൽ, ഫെഡറേഷൻ യോഗത്തിൽ കടുത്ത വിമർശനമുയർന്നതോടെ ടാവച്ചിയോ രാജിക്ക് നിർബന്ധിതനാവുകയായിരുന്നു. ഫെഡറേഷൻ നിയമപ്രകാരം 90 ദിവസത്തിനകം പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കണം.
Next Story
