സെൽഫ് ഗോൾ: ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി

  • ​ജാംഷഡ്​പുർ 3-2ന്​ കേരള ബ്ലാസ്​റ്റേഴ്​സിനെ തോൽപിച്ചു

22:16 PM
19/01/2020

ജാംഷഡ്​പുർ: രണ്ടു വട്ടം മുന്നിലെത്തിയിട്ടും കളി കൈവിട്ട്​ കേരള ബ്ലാസ്​റ്റേഴ്​സ്​. കളിയും ആവേശവും ഇരു പോസ്​റ്റിലും ​മാറിമറിഞ്ഞ ഉജ്ജ്വല പോരാട്ടത്തിൽ ജാംഷഡ്​പുർ എഫ്​.സിയാണ്​ സ്വന്തം മൈതാനത്തി​​െൻറ ആനുകൂല്യവുമായി കേരള ബ്ലാസ്​റ്റേഴ്​സിനെ 3-2ന് ​തോൽപിച്ചത്​. ഹോം മാച്ചിൽ ഇരട്ട ഗോളുമായി നേര​േത്ത ബ്ലാസ​്​റ്റേഴ്​സിന്​ വിജയം നൽകിയിരുന്ന മെസ്സി ബൗളിയിലായിരുന്നു ഇന്നലെയും കേരള പ്രതീക്ഷ. ഇത്​ സാക്ഷാത്​കരിക്കുമെന്ന്​ തോന്നിച്ച്​ മെസ്സി ആദ്യം ഗോൾ നേടുകയും ചെയ്​തു. ജാംഷഡ്​പുർ ഗോളി സുബ്രത പാലി​​െൻറ പൊറുക്കാനാവാ​ത്ത പിഴവിൽ പന്തു ലഭിച്ച ബ്ലാസ്​റ്റേഴ്​സ്​ താരം നർസാരി മാർക്​ ചെയ്യപ്പെടാതെനിന്ന മെസ്സി ബൗളിക്ക്​ കൈമാറി. 

ഓടിവന്ന്​ ക്ലിയർ ചെയ്യാനുള്ള സുബ്രതയുടെ ശ്രമം പാളിയതോടെ ​​പോസ്​റ്റ്​ മാത്രം മുന്നിൽ നിൽക്കെ െമസ്സി അനായാസം വലകുലുക്കി. 11ാം മിനിറ്റിൽ മുന്നിലെത്തിയ ബ്ലാസ്​റ്റേഴ്​സിനായി തൊട്ടുപിറകെ അവസരം ലഭിച്ചത്​ ക്രോസ്​ബാറിനു​ മുകളിലൂടെ പറന്നു. പിറകെ കളിപിടിച്ച ജാംഷഡ്​പുർ ആദ്യ പകുതി അവസാനിക്കാനിരിക്കെ സമനില പിടിച്ചു. 39ാം മിനിറ്റിൽ നോ അക്കോസ്​റ്റയായിരുന്നു സ്​കോറർ. എതിരാളികൾ മുനകൂർത്ത നീക്കങ്ങളുമായി അപകടം വിതച്ചുകൊണ്ടിരുന്ന രണ്ടാം പകുതിയിൽ​ സ്​റ്റാർ സ്​ട്രൈക്കർ ഒഗ്​ബെച്ചയിലൂടെ കേരളം വീണ്ടും മുന്നിലെത്തി. ജെസെൽ കാർണീറോയുടെ പാസിൽനിന്നായിരുന്നു ​ഒഗ്​ബച്ചെ ഗോൾ. 

വല കുലുങ്ങിയതി​​െൻറ തളർച്ച ലേശവും കാണിക്കാതെ, 10 ​​പേരായി ചുരുങ്ങിയ കേരളത്തി​​െൻറ കോട്ട പൊട്ടിച്ച ജാംഷഡ്​പുർ വൈകാതെ പിന്നെയും സമനില പിടിച്ചു. സ്വന്തം പോസ്​റ്റിൽ മെസ്സി കൈകൊണ്ട്​ പന്തു തൊട്ടതിന്​ ലഭിച്ച പെനാൽറ്റി കാസ്​റ്റൽ മാർടിനെസ്​ ഗോളാക്കിയായിരുന്നു സമനില. ഓടിത്തളർന്ന കേരളത്തെ കാഴ്​ചക്കാരാക്കി ജാംഷഡ്​പുർ നടത്തിയ നീക്കങ്ങളിലൊന്നിൽ 87ാം മിനിറ്റിൽ സ്വന്തം പോസ്​റ്റിലേക്കു​ തട്ടിയിട്ട്​ ഒഗ്​ബച്ചെ ഇന്നലെ ‘രണ്ടാം ഗോളും’ നേടി. പക്ഷേ, ജയിച്ചത്​ എതിരാളികളായെന്നു മാത്രം. തൊട്ടുപിറകെ ഒഗ്​​ബ​ച്ചെ നടത്തിയ മുന്നേറ്റം പോസ്​റ്റിൽ തട്ടി പുറത്തേക്കു പോയി. 

Loading...
COMMENTS