Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്​.എൽ:...

ഐ.എസ്​.എൽ: ഹൈദരാബാദിന്​ ഏഴാം തോൽവി

text_fields
bookmark_border
ഐ.എസ്​.എൽ: ഹൈദരാബാദിന്​ ഏഴാം തോൽവി
cancel

മുംബൈ: ഐ.എസ്​.എല്ലിൽ നവാഗതരായ ഹൈദരാബാദ്​ എഫ്​.സിക്ക്​ ഏഴാം തോൽവി. ഞായറാഴ്​ച മുംബൈ സിറ്റി എഫ്​.സിയാണ്​ ഹൈദരാബാദിനെ 2-1ന്​ തോൽപിച്ചത്​. മുംബൈ ഫുട്​ബാൾ അരീനയിൽ നടന്ന മത്സരത്തിൽ സെനഗാൾ താരം മോഡോ സുഗോ (6, 78) ഇരു പകുതികളിലുമായി നേടിയ ഗോളുകളുടെ മികവിലാണ്​ മുംബൈയുടെ ജയം​. 81ാം മിനിറ്റിൽ ബോബോ ഹൈദരാബാദിനായി ലക്ഷ്യം കണ്ടു. 10 മത്സരങ്ങളിൽനിന്ന്​ 16 പോയൻറുമായി മുംബൈ നാലാം സ്ഥാനത്തും അഞ്ച്​ പോയൻറ്​ മാത്രമുള്ള ഹൈദരാബാദ്​ 10ാം സ്ഥാനത്തുമാണ്​.


ഐ.എസ്​.എൽ ഫിക്​സ്​ചറിൽ മാറ്റം
ന്യൂഡൽഹി: ​ ഇന്ത്യൻ സൂപ്പർ ലീഗ്​ (ഐ.എസ്​.എൽ) ഫിക്​സ്​ചറിൽ മാറ്റം. കേരള ബ്ലാസ്​റ്റേഴ്​സി​​െൻറ മത്സരം ഉൾപ്പെടെ ആറ്​ കളികളുടെ സമയക്രമമാണ്​ വിവിധ കാരണങ്ങളാൽ പുനർനിർണയിച്ചത്​. അസമിൽ നടന്ന പൗരത്വ ദേഭഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ അടിസ്​ഥാനത്തിൽ മാറ്റിവെച്ച ഡിസംബർ 12ലെ നോർത്ത് ഈസ്​റ്റ്​ യുനൈറ്റഡ്-ചെന്നൈയിൻ എഫ്‌.സി മത്സരം 2020 ഫെബ്രുവരി 25ന് ഗുവാഹതിയിൽ നടക്കും. ചെന്നൈയിൻ എഫ്‌.സി x ബംഗളൂരു എഫ്‌.സി (ഫെബ്രുവരി ഏഴ്​), നോർത്ത് ഈസ്​റ്റ്​ x കേരള ബ്ലാസ്​റ്റേഴ്‌സ് (ഫെബ്രുവരി ഒമ്പത്​) മത്സരങ്ങൾ പരസ്​പരം മാറ്റി നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISL
News Summary - ISL
Next Story