ഐ.എസ്.എൽ: ഉദ്ഘാടന മത്സരം കൊച്ചിയില്‍
text_fieldsകൊച്ചി: ഐ.എസ്.എല്‍ പുതിയ സീസണിലെ ഉദ്ഘാടന മത്സരം കൊച്ചിയില്‍. കലൂര്‍ ജവഹർലാൽ നെഹ് റു സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എ.ടി.കെയെ നേ രിടും.
ഒക്ടോബര്‍ 20ന് വൈകീട്ട് 7.30നാണ് മത്സരം. ഫെബ്രുവരി അവസാനത്തിൽ ലീഗ് ഘട്ടം അവസാ നിക്കും വിധത്തിലാണ് മത്സരക്രമങ്ങൾ. 21ന് നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. കൊച്ചിയില്‍ ഒക്ടോബര്‍ 24നാണ് അടുത്ത മത്സരം. മുംബൈ സിറ്റി എഫ്.സിയാണ് എതിരാളികൾ. കഴിഞ്ഞ സീസണിലും കൊല്‍ക്കത്തയും ബ്ലാസ്റ്റേഴ്സും തമ്മില്തന്നെയായിരുന്നു ഉദ്ഘാടന മത്സരം. ലീഗ് ഘട്ടത്തില്‍ 90 മത്സരങ്ങളാണുണ്ടാവുക.
നവംബര്‍ 10 മുതല്‍ 22 വരെ ഇടവേളയായിരിക്കും. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള ഇടവേളയാണിത്. ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളാണ് ഈ ഘട്ടത്തിൽ നടക്കുക. 2020 ഫെബ്രുവരി 23ന് സീസണിലെ ലീഗ് മത്സരങ്ങള്‍ അവസാനിക്കും. അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഡൽഹിയുമായി ഏറ്റുമുട്ടും. മാർച്ചിലായിരിക്കും ഫൈനൽ.
പത്തു ടീമുകൾതന്നെയാകും ഇത്തവണയും ലീഗിൽ കിരീടത്തിനായി പോരിനിറങ്ങുക. രണ്ട് ക്ലബുകൾ പുതിയ പേരിലാകും ഇത്തവണ ജഴ്സിയണിയുക. പുണെ സിറ്റി ഹൈദരാബാദ് സിറ്റിയായി മാറും. അവർ ഹൈദരാബാദിലാകും ഇനി കളിക്കുക. ഡൽഹി ഡൈനാമോസ് ഒഡിഷയിലേക്കാണ് പോകുന്നത്.
