ഐ.എസ്.എൽ: കാഴ്ചക്കാരിൽ റെക്കോഡ്; ഒന്നാമത് ബ്ലാസ്റ്റേഴ്സ് –എ.ടി.കെ മത്സരം
text_fieldsന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ ആറാം സീസണിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ വൻ വ ർധനയെന്ന് റിപ്പോർട്ട്. ടി.വി-ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ കളി കണ്ടവരുടെ എണ്ണം മുൻ സീസണുകളേക്കാൾ 51 ശതമാനത്തോളം വർധിച്ചു. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിൽ ഇന്ത്യയാണ് ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. 168 ദശലക്ഷത്തിൽനിന്ന് 261 ദശലക്ഷത്തിലേക്കാണ് കാഴ്ചക്കാരുടെ എണ്ണം കുതിച്ചത്.
ഏറ്റവും കൂടുതൽ പേർ കണ്ട മത്സരം കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെയും തമ്മിൽ ഒക്ടോബർ 20ന് കൊച്ചിയിൽ നടന്ന ഉദ്ഘാടന മത്സരമാണ്. മുൻവർഷത്തേക്കാൾ ഇരട്ടിയായതായാണ് റിപ്പോർട്ട്. സ്റ്റാർ സ്പോർട്സിെൻറയും സ്റ്റാർ ഇന്ത്യയുടെയും നെറ്റ്വർക്കിൽ ഏഴ് ഭാഷകളിലായി 11 ചാനലുകളിലാണ് കളി സംപ്രേഷണം ചെയ്തത്. ഹോട്ട്സ്റ്റാർ, ജിയോ ടി.വി ഡിജിറ്റൽ പ്ലാറ്റ്ഫോമിലും പ്രദർശിപ്പിച്ചു.