ലീ​ഗ്​ റൗ​ണ്ട്​ ക​ഴി​ഞ്ഞു; ഇ​നി സെ​മി

  • ഐ.​എ​സ്.​എ​ൽ സെ​മി: ചെ​ന്നൈ x ഗോ​വ, എ.​ടി.​കെ- ബം​ഗ​ളൂ​രു. 

00:29 AM
26/02/2020
isl-semi

ഷിം​ല: ഐ.​എ​സ്.​എ​ൽ നോ​ക്കൗ​ട്ട്​ ലൈ​ന​പ്പാ​യി. ജ​യ​വും മൂ​ന്നാം സ്​​ഥാ​ന​വും​ തേ​ടി​യി​റ​ങ്ങി​യ ചെ​ന്നൈ​യി​ൻ സീ​സ​ണി​ലെ അ​വ​സാ​ന ലീ​ഗ്​ മ​ത്സ​ര​ത്തി​ൽ നോ​ർ​ത്ത്​ ഈ​സ്​​റ്റു​മാ​യി സ​മ​നി​ല​യി​ൽ കു​രു​ങ്ങി​യ​തോ​ടെ അ​വ​സാ​ന നാ​ലി​ൽ അ​വ​ർ​ക്ക്​ ഏ​റ്റ​വും ക​രു​ത്ത​രാ​യ ഗോ​വ​ത​ന്നെ എ​തി​രാ​ളി​ക​ളാ​കും. ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ക്കാ​രാ​യ എ.​ടി.​കെ​യും ബം​ഗ​ളൂ​രു​വും ത​മ്മി​ലാ​ണ്​ ര​ണ്ടാം സെ​മി. അ​ടു​ത്ത ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സെ​മി ഒ​ന്നാം പാ​ദ മ​ത്സ​ര​ങ്ങ​ൾ. ശ​നി​യാ​ഴ്​​ച ഗോ​വ ചെ​ന്നൈ​യി​നെ​യും ഞാ​യ​റാ​ഴ്​​ച എ.​ടി.​കെ ബം​ഗ​ളൂ​രു​വി​നെ​യും നേ​രി​ടും. മാ​ർ​ച്ച്​ ഏ​ഴ്, എ​ട്ട്​ ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ടാം പാ​ദം ന​ട​ക്കും. 

പു​തി​യ കോ​ച്ചി​നു കീ​ഴി​ൽ തു​ട​ർ ജ​യ​ങ്ങ​ളു​ടെ അ​ത്യാ​വേ​ശ​വു​മാ​യി മൈ​താ​ന​ത്തി​റ​ങ്ങി​യ ചെ​ന്നൈ ടീം 17ാം ​മി​നി​റ്റി​ൽ ഗോ​ൾ നേ​ടി വ​ര​വ​റി​യി​ച്ചു. മാ​സി​ഹ്​ സെ​യ്​​ഗ​നി​യാ​യി​രു​ന്നു സ്​​കോ​റ​ർ. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കും മു​മ്പ്​ ചെ​ന്നൈ​യി​ൻ പെ​നാ​ൽ​റ്റി ബോ​ക്​​സി​ൽ എ​തി​ർ ടീ​മം​ഗ​ത്തെ ഫൗ​ൾ ചെ​യ്​​ത​തി​ന്​ ടൊ​ണ്ടോം​ബ സി​ങ്​ ചു​വ​പ്പു​വാ​ങ്ങി പോ​യ​തോ​ടെ ക​ളി മാ​റി. പെ​നാ​ൽ​റ്റി ഗോ​ളാ​ക്കി മാ​ർ​ട്ടി​ൻ ഷാ​വെ​സ്​ നോ​ർ​ത്ത്​ ഈ​സ്​​റ്റി​ന്​ തു​ല്യ​ത ന​ൽ​കി.​ 71ാം മി​നി​റ്റി​ൽ ടീം ​ലീ​ഡും പി​ടി​ച്ചു. 10 ആ​ളാ​യി ചു​രു​ങ്ങി​യ​തി​​െൻറ ക്ഷീ​ണം മു​ന്നേ​റ്റ​ങ്ങ​ളെ ത​ള​ർ​ത്തി​യ​തി​നൊ​ടു​വി​ൽ തോ​ൽ​വി ഉ​റ​പ്പി​ച്ച ചെ​ന്നൈ​യി​െൻറ ര​ക്ഷ​ക​നാ​യി ഇ​ഞ്ചു​റി സ​മ​യ​ത്ത്​ ല​ല്യ​ൻ ചാ​ങ്​​തെ അ​വ​ത​രി​ച്ചു. ജ​ർ​മ​ൻ​പ്രീ​ത്​ സി​ങ്​ ന​ൽ​കി​യ പാ​സ്​ ചാ​ങ്​​തെ ഗോ​ളാ​ക്കി മാ​റ്റി​യ​തോ​ടെ ക​ളി സ​മ​നി​ല​യി​ൽ. 
 

Loading...
COMMENTS