Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രീ സീസൺ:...

പ്രീ സീസൺ: അത്​ലറ്റി​േക്കാ മാഡ്രിഡിനെ നേരിടാനൊരുങ്ങി ജംഷഡ്​പുർ 

text_fields
bookmark_border
jamshedpur fc
cancel

പ്രീസീസൺ പര്യടനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബുകളുടെ വമ്പൻമാരുമായുള്ള പോരാട്ടങ്ങൾ തുടരുന്നു. ബംഗളൂരു എഫ്​.സി സ്​​െപയിനിൽ പ്രീ സീസൺ പര്യടനം പൂർത്തിയാക്കിയതിന്​ പിന്നാലെ ജംഷ്ഡ്​പൂർ എഫ്​.സിയും സ്​പെയിനിലേക്ക്​ തിരിക്കാൻ ഒരുങ്ങുന്നു. ​ആഗസ്​ത്​ 14ന്​​ പര്യടനം​ തുടങ്ങും​. 

അത്‌ലറ്റികോ മാഡ്രിഡ് ബി. ടീമിനെതിരെയാണ്​ ജംഷഡ്പൂര്‍ എഫ് സി പ്രീസീസണ്‍ മത്സരം കളിക്കുക.  കൂടാതെ സ്‌പെയിനിലെ രണ്ടും മൂന്നും ഡിവിഷനുകളിലുള്ള ചില ക്ലബുകളുമായും ജംഷഡ്പൂര്‍ എഫ് സി കളിക്കുന്നുണ്ട്​. ജിംനാസ്റ്റിക്ക സെഗോവി സി.എഫ്, ടൊറലോഡോണ്‍സ് സി.എഫ്, സി.ഡി മൊസ്‌ടോള്‍സ് തുടങ്ങിയ ക്ലബുകള്‍ക്കെതിരെയാണ് ജംഷഡ്പൂര്‍ എഫ്​.സിയുടെ പ്രീസീസണ്‍ പര്യടനം. 

നാലാം സീസണിൽ ടീമിനെ അഞ്ചാം സ്ഥാനത്തെത്തിച്ച മുൻ ബ്ലാസ്റ്റേഴ്​സ്​ കോച്ച്​ സ്റ്റീവ്​ കോപ്പലി​െന മാറ്റി മുന്‍ അത്‌ലറ്റികോ പരിശീലകന്‍ സെസാര്‍ ഫെറാണ്ടോയെ ജംഷഡ്പൂര്‍ മുഖ്യ കോച്ചായി നിയമിച്ചിരുന്നു. മൂന്നു സ്പാനിഷ് വിദേശതാരങ്ങളും ഇപ്പോൾ ടീമിനൊപ്പം ചേർന്നിട്ടുണ്ട്​. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച്​ മുന്നേറ്റങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും ഉൗന്നൽ നൽകിയാണ്​ ടീമിനെ ഒരുക്കിയിരിക്കുന്നതെന്ന സൂചനയും കോച്ച്​ നൽകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athletico madridsports newsJamshadpur FCisl pre season
News Summary - isl pre-season-sports news
Next Story