ഐ.എസ്.എൽ: നോർത്ത് ഈസ്റ്റ് –മുംബൈ സമനില
text_fieldsഗുവാഹതി: ഐ.എസ്.എല്ലിൽ മുംബൈ സിറ്റി എഫ്.സി-നോർത്ത് ഈസ്റ്റ് യുനൈറ്റഡ് മത്സരം സമന ിലയിൽ. ആദ്യ പകുതിയിൽ നാലുഗോൾ വീണ് കാണികളെ ആവേശത്തിലാക്കിയ മത്സരത്തിെൻറ അവസാ നം ഇരുടീമും 2-2ന് തുല്യത പാലിച്ചു.
ഒമ്പതാം മിനിറ്റിൽ പെനാജിയോറ്റിസ് ട്രിയാഡിസിെൻറ ഗോളിലൂടെ ഹൈലാൻഡേഴ്സ് ലീഡെടുത്തു. തൊട്ടുപിന്നാലെ 10 മിനിറ്റിെൻറ ഇടവേളയിൽ രണ്ടുവട്ടം വലകുലുക്കി തുനീഷ്യൻ താരം മുഹമ്മദ് അമീൻ ചെർമിതി (22, 32) മുംബൈയെ മുന്നിലെത്തിച്ചു. ബൈസിക്കിൾ കിക്കിലൂടെയായിരുന്നു ചെർമിതിയുടെ രണ്ടാം ഗോൾ.
42ാം മിനിറ്റിൽ രണ്ടു മുംബൈ ഡിഫൻഡർമാരെ കബളിപ്പിച്ച് സൂപ്പർ താരം അസമാവോ ഗ്യാൻ തൊടുത്ത ഉശിരൻ ഷോട്ട് മുംബൈ ഗോൾകീപ്പർ അമരീന്ദറിനെ മറികടന്ന് വലയിൽ പതിച്ചതോടെ ആതിഥേയർക്ക് സമനില. രണ്ടാം പകുതിയിൽ ഇരുവരും നിറഞ്ഞുകളിച്ചെങ്കിലും ഗോൾ പിറന്നില്ല. അഞ്ചു മത്സരങ്ങളിൽനിന്ന് ഒമ്പതു പോയൻറുമായി നാലാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് ഇതുവരെ പരാജയമറിഞ്ഞിട്ടില്ല.
