ഐ.എസ്.എൽ: ഒഡിഷക്കെതിരെ നോർത്ത് ഈസ്റ്റിന് വിജയം
text_fieldsഗുവാഹതി: ഘാനയുടെ സൂപ്പർ താരം അസമാേവാ ഗ്യാൻ ഐ.എസ്.എൽ സ്കോർബോർഡിൽ ഇടംനേടിയ അ ങ്കത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന് ജയം. ആദ്യ മത്സരത്തിൽ ചാമ്പ്യന്മാരായ ബംഗള ൂരു എഫ്.സിയെ ഗോൾരഹിത സമനിലയിൽ തളച്ചവർ പുതുമുഖ സംഘമായ ഒഡിഷ എഫ്.സിയെ 2-1ന് തോൽപിച്ച് പോയൻറ് പട്ടികയിൽ ഒന്നാമതായി.
കിേക്കാഫ് വിസിലിനു പിന്നാലെ രണ്ടാം മിനിറ്റിൽ റെഡീം ടിയാങ്ങിലൂടെ തുടങ്ങിയ വടക്കുകിഴക്കൻ സംഘത്തിന് 84ാം മിനിറ്റിലാണ് ഗ്യാൻ തകർപ്പൻ ഹെഡർ ഗോളിലൂടെ വിജയമൊരുക്കിയത്. 71ാം മിനിറ്റിൽ സിസ്കോ ഹെർണാണ്ടസിലൂടെ ഒഡിഷ സമനില പിടിച്ചതിനു പിന്നാലെയായിരുന്നു നോർത്ത് ഈസ്റ്റിെൻറ തിരിച്ചുവരവ്.
72ാം മിനിറ്റിൽ ഡിഫൻഡർ കാർലോസ് ഡെൽഗാഡോ ചുവപ്പുകാർഡുമായി പുറത്തായത് ഒഡിഷക്ക് തിരിച്ചടിയായി. ആദ്യ മത്സരത്തിൽ ജാംഷഡ്പുരിനോട് തോറ്റ ഒഡിഷയുടെ രണ്ടാം തോൽവിയാണിത്.
