െഎ.എസ്.എൽ നോർത്ത് ഇൗസ്റ്റ് ഒന്നാമത്
text_fieldsഡൽഹി: െഎ.എസ്.എൽ പോയൻറ് പട്ടികയിൽ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് വീണ്ടും ഒന്നാം സ്ഥാനത്ത്. എവേ മത്സരത്തിൽ ഡൽഹി ഡൈനാമോസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപിച്ചാണ് വടക്കുകിഴക്കൻ പോരാളികൾ ഒന്നാം സ്ഥാനം (11 പോയൻറ്) പിടിച്ചെടുത്തത്. ഗോൾരഹിത ആദ്യ പകുതിക്കുശേഷം ഫെഡറികോ ഗല്ലേഗോ, ഒഗ്ബച്ചെ എന്നിവരാണ് നോർത്ത് ഇൗസ്റ്റിെൻറ ഗോൾ നേടുന്നത്. മൂന്നു തോൽവിയും മൂന്നു സമനിലയുമായി വിയർക്കുന്ന ഡൈനാമോസ് ഇതോടെ മൂന്നു പോയൻറുമായി എട്ടാം സ്ഥാനത്താണ്.
ആവേശം നിറഞ്ഞ മത്സരത്തിൽ ഹോം ഗ്രൗണ്ടിലെ ആദ്യ ജയം തേടിയായിരുന്നു ഡൽഹി നോർത്ത് ഇൗസ്റ്റിനെതിരെ ബൂട്ടുകെട്ടിയത്. മുംബൈയോടേറ്റ തോൽവി മറക്കാൻ നിറഞ്ഞുകളിച്ചെങ്കിലും അവസാന നിമിഷം കളി കൈവിട്ടു. സീസണിൽ മികച്ച ഫോമിലുള്ള നോർത്ത് ഇൗസ്റ്റിനെതിരെ ആദ്യ പകുതി ശക്തമായി പ്രതിരോധിച്ചുനിന്നു. എന്നാൽ, 82ാം മിനിറ്റിൽ അപ്രതീക്ഷിത ഗോൾ വഴങ്ങിയതോടെ ഡൽഹിയുടെ സമനില തെറ്റി.
ഫെഡറികോ ഗല്ലേഗോ ബോക്സിനരികിൽനിന്ന് തൊടുത്തുവിട്ട ഗ്രൗണ്ടർ ഷോട്ട് ഡൽഹി ഗോളിയെ മറികടന്നു. ഇതോടെ താളംതെറ്റിയ ഡൽഹിയെ 93ാം മിനിറ്റിൽ വീണ്ടും നോർത്ത് ഇൗസ്റ്റ് പരിക്കേൽപിച്ചു. ബാർത്തലോ ഒഗ്ബച്ചെയാണ് സ്കോർ ചെയ്തത്. ഇതോടെ സ്േകാറിങ്ങിൽ (ആറു ഗോൾ) താരം ഫെറാൻ കൊറോമിനസിനോടെപ്പമെത്തി.
