ഐ.എസ്.എൽ: മുംബൈ സിറ്റിയെ തകർത്ത് ഒഡിഷ എഫ്.സി
text_fieldsമുംബൈ: ഐ.എസ്.എല്ലിൽ ആദ്യ ജയം സ്വന്തമാക്കി ഒഡിഷ എഫ്.സി. ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റ ഒഡിഷ മൂന്നാമങ്കത്തിൽ മുംബൈ സിറ്റി എഫ്.സിയെ അവരുടെ തട്ടക്കത്തിൽ 4-2ന് തകർത്തു. സ്പാ നിഷ് താരം അറിഡെയ്ൻ സാൻറാന ഇരട്ടഗോൾ നേടി.
ആറാം മിനിറ്റിൽ അമരീന്ദർ കാത്ത വലയിൽ പന്തെത്തിച്ച് സ്പാനിഷ് താരം സിസ്കോ മുംബൈ ആരാധകരെ ഞെട്ടിച്ചു. 21ാം മിനിറ്റിൽ സാൻറാന ഒഡിഷയുടെ ലീഡുയർത്തി. അമരീന്ദർ തട്ടിയകറ്റിയ പന്ത് കൈക്കലാക്കിയ ജെറിക്ക് പിഴച്ചില്ല. 40ാം മിനിറ്റിൽ വീണ്ടും പന്ത് മുംബൈ വലയിൽ. ആദ്യ പകുതി അവസാനിക്കുേമ്പാൾ ഒഡിഷ 3-0ത്തിന് മുന്നിൽ.
51ാം മിനിറ്റിൽ സെർജി കെവിനെ ബോക്സിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മുഹമ്മദ് ലാംബ്രി ആതിഥേയർക്ക് ആദ്യ ഗോൾ സമ്മാനിച്ചു. 72ാം മിനിറ്റിൽ ജെറിയുടെ പാസിൽ സാൻറാന ഇരട്ടഗോൾ തികച്ചു.
ഇഞ്ച്വറി ടൈമിൽ ബിപിൻ സിങ്ങിെൻറ ഷോട്ട് വലയിലേക്ക് തട്ടിയിട്ട് ഒഡിഷ ഗോൾകീപ്പർ ഫ്രാൻസിസ്കോ ഡോരൻസോരോ മുംബൈക്കാർക്ക് ആശ്വാസമേകി. നാലുപോയൻറുമായി മുംബൈ അഞ്ചാമതും മൂന്നു പോയൻറുമായി ഒഡിഷ ആറാമതുമാണ്.