Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ.എസ്​്​.എൽ: ഇടവേള...

െഎ.എസ്​്​.എൽ: ഇടവേള കഴിഞ്ഞ്​ ആദ്യ കളി കൊച്ചിയിൽ

text_fields
bookmark_border
െഎ.എസ്​്​.എൽ: ഇടവേള കഴിഞ്ഞ്​ ആദ്യ കളി കൊച്ചിയിൽ
cancel

കൊ​ച്ചി: ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​നാ​യി പി​രി​ഞ്ഞ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്​ അ​ഞ്ചാം സീ​സ​ണി​ലെ മ​ത്സ​ര​ങ ്ങ​ൾ 25ന് ​പു​ന​രാ​രം​ഭി​ക്കും. ഇ​ന്ത്യ ഗ്രൂ​പ്​ റൗ​ണ്ടി​ൽ പു​റ​ത്താ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ളു ​ടെ പു​തി​യ ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഹോം ​ഗ്രൗ​ണ്ടി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ് എ.​ടി.​കെ​യെ നേ​രി​ടും. മാ​ർ​ച്ച് മൂ​ന്നി​ന് എ.​ടി.​കെ​യും ഡ​ൽ​ഹി ഡൈ​നാ​മോ​സും ത​മ്മി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തോ​ടെ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ക്കും.

11 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 27 പോ​യ​ൻ​റു​മാ​യി ബം​ഗ​ളൂ​രു എ​ഫ്.​സി​യാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. 12 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 24 പോ​യ​ൻ​റു​ള്ള മും​ബൈ ര​ണ്ടാ​മ​തും 20 പോ​യ​ൻ​റ് വീ​ത​മു​ള്ള എ​ഫ്.​സി ഗോ​വ, നോ​ർ​ത്ത് ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡ് ടീ​മു​ക​ൾ മൂ​ന്നും നാ​ലും സ്ഥാ​ന​ത്തു​മാ​ണ്. പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ച ബ്ലാ​സ്​​റ്റേ​ഴ്സ് 12 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഒ​മ്പ​തു പോ​യ​ൻ​റു​മാ​യി എ​ട്ടാം സ്ഥാ​ന​ത്താ​ണ്.

കോ​ച്ച് ഡേ​വി​ഡ് ജ​യിം​സി​നെ ഒ​ഴി​വാ​ക്കി​യ​തി​നും പ്ര​മു​ഖ താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മ​റ്റു ടീ​മി​ലേ​ക്കു ചേ​ക്കേ​റാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നും ഇ​ട​യി​ലാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സ് എ.​ടി.​കെ​യെ നേ​രി​ടു​ന്ന​ത്. ഫെ​ബ്രു​വ​രി 15ന്​ ​ചെ​ന്നൈ​യി​ൻ എ​ഫ്.​സി, മാ​ർ​ച്ച് ഒ​ന്നി​ന് നോ​ർ​ത്ത് ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സി​​െൻറ ഹോം ​മ​ത്സ​ര​ങ്ങ​ൾ. ജ​നു​വ​രി 31ന് ​ഡ​ൽ​ഹി ഡൈ​നാ​മോ​സ്, ഫെ​ബ്രു​വ​രി ആ​റി​ന് ബം​ഗ​ളൂ​രു എ​ഫ്.​സി എ​ന്നി​വ​രെ എ​വേ മ​ത്സ​ര​ത്തി​ലും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala Blastersmalayalam newssports news
News Summary - ISL Matches-Sports news
Next Story