Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമോശം പ്രകടനം; കേരളാ...

മോശം പ്രകടനം; കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ​െജയിംസ് രാജിവച്ചു

text_fields
bookmark_border
മോശം പ്രകടനം; കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ​െജയിംസ് രാജിവച്ചു
cancel

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സ് മു​ഖ്യ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് ഡേ​വി​ഡ് ജെ​യിം​സ്​ പു​റ​ത്ത ്. 2021വ​രെ ക​രാ​ർ നി​ല​നി​ൽ​ക്കെ​യാ​ണ് ടീം ​മാ​നേ​ജ്മ​െൻറ് ന​ട​പ​ടി. സീ​സ​ണി​ൽ ടീം ​പ​രാ​ജ​യ​ത്തി​ൽ കൂ​പ്പു​ക ു​ത്തു​ക​യും ആ​രാ​ധ​ക​രൊ​ന്നാ​കെ കൈ​യൊ​ഴി​ഞ്ഞ​തു​മാ​ണ് ജെ​യിം​സി​െൻറ പു​റ​ത്തേ​ക്കു​ള്ള വ​ഴി ഉ​റ​പ്പാ​ ക്കി​യ​ത്. ആ​ദ്യ സീ​സ​ണി​ൽ ബ്ലാ​സ്​​റ്റേ​ഴ്‌​സി​െൻറ നാ​യ​ക​നും ക​ഴി​ഞ്ഞ സീ​സ​ണി​ൽ ര​ക്ഷ​ക​നാ​യും അ​വ​ത​രി​ ച്ച ജെ​യിം​സ് അ​ഞ്ചാം സീ​സ​ണി​െൻറ മ​ധ്യ​ത്തി​ൽ എ​ടു​ത്തു​പ​റ​യ​ത്ത​ക്ക നേ​ട്ട​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ ​ണ് ക​ള​മൊ​ഴി​യു​ന്ന​ത്.

അ​തേ​സ​മ​യം, പ​ര​സ്പ​ര ധാ​ര​ണ​യോ​ടെ​യാ​ണ് ജെ​യിം​സ് വ​ഴി പി​രി​ഞ്ഞ​തെ​ന്നാ​ണ ് ക്ല​ബി‍​െൻറ വി​ശ​ദീ​ക​ര​ണം.ആ​ദ്യ സീ​സ​ണി​ൽ ബ്ലാ​സ്​​റ്റേ​ഴ്‌​സി​െൻറ മാ​ർ​ക്വീ​താ​ര​വും പ​രി​ശീ​ല​ക​നു​ മാ​യി​രു​ന്നു ജെ​യിം​സ്. ഗോ​ൾ​വ​ല​ക്കു മു​ന്നി​ലെ മി​ന്നും​താ​രം പ​രി​ശീ​ല​ക വേ​ഷ​ത്തി​ൽ ആ​ദ്യ​മാ​യി​രു​ന ്നു. ബ്ലാ​സ്​​റ്റേ​ഴ്‌​സി​നെ ഫൈ​ന​ൽ വ​രെ​യെ​ത്തി​ച്ച​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി പ​ങ്കു​വ​ഹി​ച്ചു. പേ​രെ​ടു​ ത്ത പ​രി​ശീ​ല​ക​ന​ല്ലാ​ഞ്ഞി​ട്ടും ആ​ദ്യ സീ​സ​ണി​ലെ റെ​ക്കോ​ഡാ​ണ് വീ​ണ്ടും ബ്ലാ​സ്​​റ്റേ​ഴ്‌​സ്​ ക്യാ​മ്പ ി​ലെ​ത്തി​ച്ച​ത്.

നാ​ലാം സീ​സ​ണി​നി​ടെ 2018 ജ​നു​വ​രി​യി​ലാ​ണ് മു​ഖ്യ പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റ​ ത്. തു​ട​ർ​ച്ച​യാ​യ പ​രാ​ജ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ റെ​നെ മ്യൂ​ലെ​ൻ​സ്​​റ്റീ​ൻ പു​റ​ത്താ​യ​തി​നു​പി​ന്നാ​ലെ ജ െ​യിം​സി​നെ മാ​നേ​ജ്മ​െൻറ് തി​രി​ച്ചു​വി​ളി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​സ​ന്ധി​യി​ൽ ഉ​ഴ​റി​യ ബ്ലാ​സ്​​റ്റേ​ഴ്‌​സി​ൽ ര​ക്ഷ​ക​​െൻറ സ്ഥാ​ന​മാ​യി​രു​ന്നു ജെ​യിം​സി​ന്. പോ​യ​ൻ​റ് പ​ട്ടി​ക​യി​ൽ എ​ട്ടാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ടീ​മി​നെ ആ​റാം സ്ഥാ​ന​ത്തെ​ത്തി​ച്ച് സൂ​പ്പ​ർ ക​പ്പി​നു യോ​ഗ്യ​രാ​ക്കി. പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള മി​ക​ച്ച ത​യാ​റെ​ടു​പ്പി​നു ജെ​യിം​സി​െൻറ സാ​ന്നി​ധ്യം തു​ണ​യാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ച്​ 2021വ​രെ ക​രാ​റും ഒ​പ്പി​ട്ടു.

യു​വ​താ​ര​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ജെ​യിം​സ് ഇ​ക്കു​റി ടീം ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ പ്ര​തീ​ക്ഷ​ക​ൾ ഏ​റെ​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​വ​യെ​ല്ലാം ചീ​ട്ടു​കൊ​ട്ടാ​രം​പോ​ലെ ത​ക​ർ​ന്നു​വീ​ണു. വി​ദേ​ശ-​സ്വ​ദേ​ശ താ​ര​ങ്ങ​ളു​മാ​യി യു​വ​ര​ക്​​ത​ത്തി​ൽ വി​ശ്വ​സി​ച്ച ടീം ​പ​ക്ഷേ പ​ത​റി​പ്പോ​യി. 12 മ​ത്സ​ര​ങ്ങ​ൾ ഒ​രു ജ​യം മാ​ത്രം സ​മ്പാ​ദ്യ​മു​ള്ള ടീ​മി​ന്​ വി​ന്നി​ങ് കോ​മ്പി​നേ​ഷ​ൻ ക​ണ്ടെ​ത്താ​ൻ ജെ​യിം​സി​നു ക​ഴി​ഞ്ഞി​ല്ല.

അ​ടു​ത്ത​താ​ര്​?
പു​തി​യ പ​രി​ശീ​ല​ക​ൻ ആ​രെ​ന്ന്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക്രി​സ്​​മ​സ്​-​ഏ​ഷ്യ​ൻ ക​പ്പ്​ ഇ​ട​വേ​ള ക​ഴി​ഞ്ഞ്​ ഫെ​ബ്രു​വ​രി ര​ണ്ടാം വാ​ര​മാ​ണ്​ ക​ളി പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. അ​തി​ന്​ മു​മ്പ്​ പു​തി​യ കോ​ച്ചി​നെ പ്ര​ഖ്യാ​പി​​ക്കും. സ​ഹ​പ​രി​ശീ​ല​ക​ൻ താ​ങ്​​ബോ​യ്​ സി​ങ്​​തോ​ക്കാ​വും ഇ​ട​ക്കാ​ല ചു​മ​ത​ല​യെ​ന്നാ​ണ്​ സൂ​ച​ന.


െഎ.എസ്​.എൽ പ്രഥമ സീസണിൽ ബ്ലാസ്​റ്റേഴ്സി​​​​​​െൻറ മാർക്വീതാരവും പരിശീലകനുമായിരുന്നു ​െജയിംസ്. ഗോൾവലക്കു മുന്നിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരം ആദ്യമായിട്ടായിരുന്നു പരിശീലകക്കുപ്പായമണിഞ്ഞത്. ബ്ലാസ്​റ്റേഴ്സിനെ ഫൈനൽവരെ എത്തിച്ചതിൽ അദ്ദേഹത്തി​​​​​​െൻറ പങ്ക് നിർണായകമായി. 14 മത്സരങ്ങളിൽ അഞ്ച് ജയവും നാല് സമനിലയും അഞ്ച് തോൽവിയുമായി മുന്നേറിയ ബ്ലാസ്​റ്റേഴ്സ് ഫൈനലിൽ 95ാം മിനിറ്റിൽ മുഹമ്മദ് റഫീക് നേടിയ ഒറ്റ ഗോളിൽ അത്്ലറ്റികോ ഡി കൊൽക്കത്തയോടാണ് തോറ്റത്. പേരെടുത്ത പരിശീലകനല്ലാഞ്ഞിട്ടും ഐ.എസ്.എല്ലിലെ അനുഭവസമ്പത്ത് തന്നെയാണ് ​െജയിംസിന് ഗുണമായത്.

ലിവർപൂൾ, ആസ്​റ്റൻവില്ല, മാഞ്ചസ്​റ്റർ സിറ്റി, പോര്‍ട്‌സ്മൗത്ത്, വെസ്​റ്റ്​, ബ്രിസ്‌റ്റോള്‍ സിറ്റി, ബേണ്‍സ്മൗത്ത് തുടങ്ങിയ ക്ലബുകളുടെയും ഇംഗ്ലണ്ട് അണ്ടർ-21, ബി, സീനിയർ ടീമുകളുടെയും ഗോൾവലക്കുമുന്നിലെ വിശ്വസ്തനായിരുന്നു ജെയിംസ്. 2004ലെ യൂറോകപ്പ്, 2010ലെ ഫിഫ ലോകകപ്പ് ഉൾപ്പെടെ ഇംഗ്ലണ്ടിനായി 53 മത്സരങ്ങളിൽ ഗോൾവല കാത്തു. ക്ലബ് കരിയറിൽ 956 മത്സരങ്ങൾ കളിച്ച ജെയിംസ് ഏഴുവർഷം ലിവർപൂളിനൊപ്പമായിരുന്നു.


ഇ​ത്​ റെ​ക്കോ​ഡ്​ തോ​ൽ​വി
കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​നും ഡേ​വി​ഡ്​ ജെ​യിം​സി​നും ഈ സീസണിൽ പ്ര​തീ​ക്ഷ​യു​ടെ പ​ച്ച​പ്പ്​ വ​ല്ല​തും അ​വ​ശേ​ഷി​ച്ചി​രു​ന്നു​വെ​ങ്കി​ൽ അ​തു​കൂ​ടി ക​ഴു​കി​ക്ക​ള​ഞ്ഞാ​ണ്​ ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ മും​ബൈ ക​ളി മ​തി​യാ​ക്കി​യ​ത്. ​മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​ർ​ക്ക്​ ഇ​നി ആ​ത്​​മ​വി​ശ്വാ​സം ഒ​രു ത​രി​മ്പും ബാ​ക്കി​യി​ല്ല. ഹാ​ട്രി​ക്കി​ലും നി​ർ​ത്താ​തെ ഗോ​ള​ടി തു​ട​ർ​ന്ന മു​ഡോ സു​േ​ഗാ നാ​ലു ഗോ​ളു​മാ​യി ടീ​മി​​​​​​െൻറ വി​ജ​യ​ത്തി​ൽ ക​പ്പി​ത്താ​നാ​യ​പ്പോ​ൾ ഒ​രു​പി​ടി റെ​ക്കോ​ഡു​ക​ൾ കൂ​ടി​ ഫു​ട്​​ബാ​ൾ അ​റീ​ന​യി​ൽ പി​റ​ന്നു. ​െഎ.​എ​സ്.​എ​ല്ലി​ൽ ഒ​രു ക​ളി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ​നേ​ടു​ന്ന താ​ര​മാ​യ സു​ഗോ മാ​റി. ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തോ​ൽ​വി കൂ​ടി​യാ​യി (6-1) ഇ​ത്. സ​മാ​ന​മാ​യി കീ​ഴ​ട​ങ്ങി​യ​ത്​ 2016 ൽ ​ഇ​തേ മും​ബൈ​ക്ക്​ മു​ന്നി​ലാ​യി​രു​ന്നു (5-0). ഒ​രു മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ വാ​ങ്ങു​ന്ന​ത്​ ആ​ദ്യ​​വു​മാ​യി. 12 ക​ളി​യി​ൽ ആ​റ്​ സ​മ​നി​ല​യും അ​ഞ്ച്​ തോ​ൽ​വി​യു​മാ​യ​തോ​ടെ ​േപ്ല ​ഒാ​ഫി​​​​​​െൻറ പ​രി​സ​ര​ത്തു​നി​ന്നും മ​ഞ്ഞ​പ്പ​ട അ​പ്ര​ത്യ​ക്ഷ​വു​മാ​യി. ഇ​നി സൂ​പ്പ​ർ​ക​പ്പി​െ​ന മ​ന​സ്സി​ൽ ക​ണ്ട്​ പ​ന്തു​ത​ട്ടാ​മെ​ന്ന്​ മാ​ത്രം.

isl-blasters


ഏ​ഷ്യാ​ക​പ്പി​നു​ള്ള ഇ​ട​വേ​ള​ക്ക്​ പി​രി​ഞ്ഞ ലീ​ഗി​ന്​ ഇ​നി ക​ളി പു​തു​വ​ർ​ഷ​ത്തി​ലാണ്. ഞാ​യ​റാ​ഴ്​​ച രാ​ത്രി ബ്ലാ​സ്​​റ്റേ​ഴ്​​സ്​ വ​ല പ​ഞ്ച​റാ​ക്കി​യ മും​ബൈ ഷോ ​അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ സീ​സ​ൺ ബി​ഗ്​ ബ്രേ​ക്കി​ന്​ പി​രി​ഞ്ഞു. ജ​നു​വ​രി അ​ഞ്ച്​ മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്ന്​ വ​രെ യു.​എ.​ഇ വേ​ദി​യാ​വു​ന്ന ഏ​ഷ്യ​ൻ ക​പ്പി​​​​​​െൻറ തി​ര​ക്കും ബ​ഹ​ള​വും ക​ഴി​ഞ്ഞ്​ മാ​​​ത്ര​മേ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ ബൂ​ട്ട്​ മു​റൂ​കൂ.

കി​രീ​ട​പ്പോ​രാ​ട്ട​ത്തി​​​​​​െൻറ പാ​തി​യി​ലേ​റെ ദൂ​രം എ​ല്ലാ​വ​രും പി​ന്നി​ട്ട​തോ​ടെ ഇ​ട​വേ​ള ക​ഴി​ഞ്ഞു​ള്ള അ​ങ്ക​ങ്ങ​ൾ​ക്ക്​ വാ​ശി​യേ​റും. ​േപ്ല ​ഒാ​ഫ​ി​ലേ​ക്കു​ള്ള നാ​ലു പേ​രി​ൽ ഒ​ന്നാ​വാ​ൻ ആ​ദ്യ ആ​റു​പേ​രി​ലാ​ണ്​ ഇ​പ്പോ​ൾ പോ​രാ​ട്ടം. ബം​ഗ​ളൂ​രു (27), മും​ൈ​ബ സി​റ്റി (24), എ​ഫ്.​സി ഗോ​വ (20), നോ​ർ​ത്​ ഇൗ​സ്​​റ്റ്​ (20) എ​ന്നി​വ​രാ​ണ്​ നി​ല​വി​ൽ ആ​ദ്യ സ്​​ഥാ​ന​ങ്ങ​ളി​ൽ. തൊ​ട്ടു​പി​ന്നി​ലാ​യി ജാം​ഷ​ഡ്​​പൂ​രും (19), എ.​ടി.​കെ​യും (16) ഉ​ണ്ട്. എ​ന്നാ​ൽ, അ​വ​സാ​ന മൂ​ന്നി​ലു​ള്ള കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ (9), ഡ​ൽ​ഹി ഡൈ​നാ​മോ​സ്​ (7), ചെ​ന്നൈ​യി​ൻ (5) എ​ന്നി​വ​ർ​ക്ക്​ ​േപ്ല​ഒാ​ഫി​നെ കു​റി​ച്ച്​ ആ​കു​ല​പ്പെ​ടാ​നി​ല്ല. ശേ​ഷി​ക്കു​ന്ന ആ​റ്​ ക​ളി​യി​ൽ എ​ന്ത്​ അ​ദ്​​ഭു​ത​ങ്ങ​ൾ സം​ഭി​ച്ചാ​ലും ഇൗ ​മൂ​ന്നു​പേ​ർ പ​ടി​ക്കു പു​റ​ത്തു​ത​ന്നെ​യെ​ന്ന്​ വ്യ​ക്​​ത​മാ​യി. ചു​രു​ക്ക​ത്തി​ൽ, പു​തു​വ​ർ​ഷ​ത്തി​ൽ ഒ​ട്ടും ​സ​മ്മ​ർ​ദ​മി​ല്ലാ​തെ പ​ന്തു​ത​ട്ടാ​ൻ ക​ഴി​യു​ന്ന​വ​രും ഇ​വ​രാ​യി​രി​ക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala Blastersfootballdavid jamesmalayalam newssports news
News Summary - ISL: Kerala Blasters part ways with David James- Sports news
Next Story