ഐ.എസ്.എൽ: കേരള ബ്ളാസ്റ്റേഴ്സിന് വീണ്ടും തോല്‍വി
text_fieldsകൊച്ചി: എതിരാളികളുടെ ശക്തി തിരിച്ചറിഞ്ഞ് പൊരുതിക്കളിച്ചിട്ടും ഐ.എസ്.എല്‍ ഫുട്ബാളില്‍ രണ്ടാം മത്സരത്തിലും കേരള ബ്ളാസ്റ്റേഴ്സിന് തോല്‍വി. ആവേശത്തോടെ അലറിവിളിക്കുന്ന ആയിരക്കണക്കിന് സ്വന്തം കാണികളുടെ മുന്നില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരളത്തിന്‍െറ മഞ്ഞപ്പട തോറ്റമ്പിയത്.
കളിയുടെ 53ാം മിനിറ്റില്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ യാവി ലാറയുടെ ബൂട്ടില്‍നിന്നായിരുന്നു വിജയ ഗോള്‍ പിറന്നത്. നോര്‍ത് ഈസ്റ്റിനെതിരെ ആദ്യ മത്സരത്തില്‍ തോല്‍വിവഴങ്ങിയ ടീമില്‍ അരഡസന്‍ മാറ്റങ്ങളുമായാണ് കേരള ബ്ളാസ്റ്റേഴ്സ് സ്വന്തം മൈതാനത്തെ അമ്പതിനായിരത്തില്‍പരം കാണികള്‍ക്കുമുന്നില്‍ പന്തുതട്ടാന്‍ ഇറങ്ങിയത്. സചിന്‍ ടെണ്ടുല്‍കര്‍, ചിരഞ്ജീവി, നിവിന്‍ പോളി തുടങ്ങിയ താരങ്ങള്‍ ആവേശംപകരാനത്തെിയിട്ടും എതിര്‍നിരക്കൊപ്പം മികച്ചപ്രകടനവും പ്രതിരോധവുമായി കളംനിറഞ്ഞു കളിച്ചിട്ടും കേരളത്തെ വിജയംമാത്രം കനിയാതെ പോവുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
