Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​െഎ.എസ്​.എൽ:...

​െഎ.എസ്​.എൽ: ബ്ലാസ്​റ്റേഴ്​സിന്​ തോൽവി

text_fields
bookmark_border
blasters
cancel
camera_alt????????????????? ???? ??????????????? (?????) ????????? ?????? ?????? ???????????. ?? ?????? ??????????????? ????????????? ???

കൊച്ചി: പെനാൽറ്റിയും സെൽഫ്ഗോളും ഓഫ്സൈഡ് ഗോളുമെല്ലാം പിറവിയെടുത്ത കളിയിൽ കേരള ബ്ലാസ്​റ്റേഴ്സിനെ 2-1ന് മറികടന്ന നിലവിലെ റണ്ണേഴ്സ്​അപ്പായ ബംഗളൂരു എഫ്.സി ഐ.എസ്.എൽ അഞ്ചാം സീസണിൽ തലപ്പത്തെത്തി. സീസണിലെ ആദ്യ കളിയിൽ ജയിച്ചശേഷം തുടരെ നാലു സമനില വഴങ്ങിയ ബ്ലാസ്​റ്റേഴ്സ് ഒടുവിൽ തോൽവിയുമായി. നിർഭാഗ്യത്തി​​​​െൻറ തുടർച്ചയിലായിരുന്നു ബ്ലാസ്​റ്റേഴ്സി​​​​െൻറ തോൽവി. ആദ്യന്തം പൊരുതിനിന്ന ബ്ലാസ്​റ്റേഴ്സ് വലയിൽ പന്തുകയറിയത് ഓഫ്സൈഡിലും സെൽഫിലുമായി.

17ാം മിനിറ്റിൽ സുനിൽ ഛേത്രി ബംഗളൂരുവിനെ മുന്നിലെത്തിച്ചപ്പോൾ 30ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സ്ലാവിസ സ്​റ്റൊയാനോവിച്ചാണ് ബ്ലാസ്​റ്റേഴ്സിനെ ഒപ്പമെത്തിച്ചത്. 80ാം മിനിറ്റിൽ നികോള ക്രമാരവിച് വഴങ്ങിയ സെൽഫ്ഗോൾ ബ്ലാസ്​റ്റേഴ്സി​​​​െൻറ വിധിയെഴുതി. മലയാളി താരം കെ. പ്രശാന്ത്​ ​െപ്ലയിൽ ഇലവനിലെത്തി. വിനീതും സഹലും സ്​ഥാനം നിലനിർത്തി. പൊപ്ലാറ്റ്​നിക്​ പുറത്തായി. ആദ്യം ഒപ്പത്തിനൊപ്പം ബംഗളൂരുവി​​​​െൻറ കരുത്തിനെ കൂസാതെ തുടക്കം മുതൽ ആത്മവിശ്വാസത്തോടെയായിരുന്നു ബ്ലാസ്​റ്റേഴ്സി​​​​െൻറ കളി.

പൊപ്ലാറ്റ്നികി​​​​െൻറ അഭാവത്തിൽ ഡംഗലായിരുന്നു സ്​റ്റൊയാനോവിച്ചിനൊപ്പം മുന്നേറ്റത്തിൽ. വിനീതും പ്രശാന്തും വിംഗുകളിൽ അണിനിരന്നു. മൈതാനമധ്യത്തിൽ ഡിഫൻസീവ് ഷീൽഡായി ക്രമാരവിച്ചും കളിമെനയാൻ സഹലും. പിൻനിരയിൽ ഇടത്തുനിന്ന് വലത്തേക്കു മാറിയ സിറിൾ കാലിയുടെ ദൗത്യം ഛേത്രിയെ പൂട്ടുകയായിരുന്നു. സ്​റ്റൊയാനോവിച് തൊട്ടുനീക്കിയ പന്തിൽ തുടക്കം മുതൽ ബ്ലാസ്​റ്റേഴ്സ് സമ്മർദം ചെലുത്തിക്കളിച്ചെങ്കിലും യുവാനനും സെറാനും കെട്ടിയ പ്രതിരോധം പിളർത്താനായില്ല.

ഗോൾ 1-0 (17 മിനിറ്റ്) സുനിൽ ഛേത്രി (ബംഗളൂരു എഫ്.സി)

വ്യക്തമായ ഓഫ്സൈഡിൽനിന്ന് പിറവിയെടുത്ത ഗോൾ. മികുവി​​​​െൻറ ത്രൂ ബാൾ കാലിലെടുക്കാൻ ഓടിക്കയറിയ ഇന്ത്യൻ ക്യാപ്റ്റൻ ഓഫ് സൈഡാണെന്ന് മനസ്സിലാക്കിയ കാലി ഒപ്പം ഓടിയില്ല. ലൈൻ റഫറി കൊടിയുയർത്താതിരുന്നതോടെ ഒപ്പമെത്താൻ ശ്രമിച്ച സന്ദേശ് ജിങ്കാനെ മറികടന്ന ഛേത്രിയുടെ വലങ്കാലൻ ഷോട്ട് നവീൻകുമാറിന് അവസരമൊന്നും നൽകിയില്ല.
ഗോൾ വീണതോടെ ബ്ലാസ്​റ്റേഴ്സ് കളി മാറ്റി. വിനീത് ഇടത്തേക്കും പ്രശാന്ത് വലത്തേക്കും വിങ്ങുകൾ മാറി. പ്രശാന്തി​​​​െൻറ മനോഹരമായ ക്രോസ് സ്‌റ്റൊയാനോവിച്ചിന് എത്തിപ്പിടിക്കാനാവാതിരുന്നതിന് പിന്നാലെ ഗോളെത്തി.

ഗോൾ 1-1 (30 മിനിറ്റ്)സ്ലാവിസ സ്​റ്റൊയാനോവിച് (കേരള ബ്ലാസ്​റ്റേഴ്സ്)

വലതു വിങ്ങിൽ കാലിയുടെ ത്രോ സ്വീകരിച്ച് ബോക്സിലേക്ക് കടന്നുകയറിയ സഹലിനെ നിഷുകുമാർ പിന്നിൽനിന്ന് വീഴ്ത്തിയപ്പോൾ റഫറി ആർ. വെങ്കിടേഷിന് പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടാൻ അമാന്തമുണ്ടായില്ല. കഴിഞ്ഞ കളിയിൽ പെനാൽറ്റി നഷ്​ടമാക്കിയതി​​​​െൻറ സമ്മർദമുണ്ടായിട്ടും സ്​റ്റൊയാനോവിച് ഗുർപ്രീത് സിങ്ങിനെ കീഴടക്കി.

കണ്ണുചിമ്മിയ കളിവിളക്കുകൾ

നാലു ഫ്ലഡ് ​ൈലറ്റുകളിൽ ഒന്ന് കണ്ണുചിമ്മിയതോടെ അരമണിക്കൂർ വൈകിയാണ് രണ്ടാം പകുതി തുടങ്ങിയത്. ആദ്യ പകുതിയിലെ ആവേശം പകുതിയായി കുറഞ്ഞപ്പോൾ കളി തണുത്തു. ഇരു ടീമുകളും അലസമായി പന്തുതട്ടിയ ഈ ഘട്ടത്തിൽ നേരിയ മുൻതൂക്കം ബംഗളൂരുവിനായിരുന്നു. അതിനിടെ ബ്ലാസ്​റ്റേഴ്സ് തളർന്നുതുടങ്ങിയ സഹലിനെയും ഡംഗലിനെയും കയറ്റി കറേജ് പെകൂസനെയും ഹാളിചരൺ നർസാരിയെയും ഇറക്കി. ബംഗളൂരു കോച്ചും മടിച്ചുനിന്നില്ല. ഉദാന്ത സിങ്ങിനും യുവാനനും പകരം കീൻ ലൂയിസും സിസ്കോയും എത്തി. ഇതോടെ കളി ചൂടുപിടിച്ചു. പ്രശാന്തി​​​​െൻറ ത്രൂ പാസ് പുറത്തേക്കടിച്ച് വിനീത് സുവർണാവസരം കളഞ്ഞിനു പിന്നാലെ ബ്ലാസ്​റ്റേഴ്സ് വലയനങ്ങി.

ഗോൾ 2-1 (80 മിനിറ്റ്)നികോള ക്രമാരവിച് -സെൽഫ് ഗോൾ (ബംഗളൂരു എഫ്.സി)

വലതു വിങ്ങിൽ മികുവി​​​​െൻറ പാസിൽ ഡിമാസ് ഡെൽഗാഡോയുടെ ഷോട്ട് നവീൻ തടുത്തെങ്കിലും റീബൗണ്ട് ക്രമാരവിച്ചി​​​​െൻറ ദേഹത്തുതട്ടി വലയിൽ കയറി. അവസാനഘട്ടത്തിൽ ഗോൾ വഴങ്ങുന്ന പതിവ് തെറ്റിക്കാതിരുന്ന ബ്ലാസ്​റ്റേഴ്സ് ഒടുവിൽ പൊപ്ലാറ്റ്നികിനെ ഇറക്കിയിട്ടും കാര്യമുണ്ടായില്ല. അഞ്ചു മിനിറ്റി​​​​െൻറ ഇഞ്ചുറി സമയവും തോറ്റവരുടെ കളിയായിരുന്നു ബ്ലാസ്​റ്റേഴ്സി​േൻറത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengaluru fcblastersmalayalam newssports news
News Summary - ISL; Kerala Blasters FC failed -sports news
Next Story