ഐ.എസ്.എല്ലിൽ വീണ്ടും സമനില ദിനം
text_fieldsചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടുമൊരു സമനില ദിനം. ജവഹർലാൽ നെഹ്റു സ്റ്റേഡിയത് തിൽ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയും ഒഡീഷ എഫ്.സിയും രണ്ടുഗോൾ വീതമടിച്ച് തുല ്യനിലയിൽ പിരിഞ്ഞു.
നെരിജസ് വാൽസ്കിസ് ചെന്നൈക്കായി ഇരട്ടഗോൾ നേടി. ഒഡീഷയാണ് ആധിപത്യം പുലർത്തിയ ആദ്യ പകുതിക്ക് ശേഷം 51ാം മിനിറ്റിൽ വാൽസ്കിസിലൂടെ ചെന്നൈ മുന്നിലെത്തി.
ലീഡ് നേടിയ ആഹ്ലാദത്തിനുപക്ഷേ, രണ്ടു മിനിറ്റിെൻറ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 54ാം മിനിറ്റിൽ വലകുലുക്കി സിസ്കോ ഒഡീഷയെ ഒപ്പമെത്തിച്ചു. 72ാം മിനിറ്റിൽ ഹെഡറിലൂടെ വല കുലുക്കി വാൽസ്കിസ് മറീന മച്ചാൻസിന് വീണ്ടും ലീഡ് നൽകിയെങ്കിലും കളി തീരാൻ എട്ടുമിനിറ്റ് ബാക്കിയിരിക്കേ, അറിഡെയ്ൻ സാൻറാനയിലൂടെ സന്ദർശകർ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ചെന്നൈയാണ് ആക്രമണത്തിൽ മുന്നിട്ടുനിന്നത്.
