െഎ.എസ്.എൽ: ഗോവ ഒന്നാമത്; ഡൽഹിയെ 3-2ന് കീഴടക്കി
text_fieldsപുണെ: വമ്പൻ തിരിച്ചുവരവിൽ ഡൽഹിയെ തോൽപിച്ച് എഫ്.സി ഗോവ. അടിയും തിരിച്ചടിയുമായി നീണ്ട ആവേശ പോരിൽ 3-2ന് ഡൽഹിയെ ഗോവ സ്വന്തം തട്ടകത്തിൽ തോൽപിച്ചു. ഇതോടെ, പോയൻറ് പട്ടികയിൽ ഗോവ ഒന്നാമതെത്തി. ഗോവക്കും ബംഗളൂരുവിനും 13 പോയൻറാണെങ്കിലും ഗോൾ ശരാശരിയിലാണ് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്.
ബിക്രംജിത് സിങ്ങിെൻറ ഗോളിൽ (6) ഡൽഹി ആദ്യം അക്കൗണ്ട് തുറന്നെങ്കിലും ആതിഥേയർ വമ്പൻ തിരിച്ചുവരവ് നടത്തി. എഡു ബഡിയ (54, 89) ബ്രൻഡൻ ഫെർണാണ്ടസ് (82) എന്നിവരാണ് ഗോവയുടെ സ്കോറർമാർ. ലാലിവാൻസുവ ചാങ്തെ (70) ഡൽഹിയെ വീണ്ടും മുന്നിലെത്തിച്ചശേഷമായിരുന്നു ഗോവയുടെ ഗംഭീര തിരിച്ചുവരവ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
