ഐ.എസ്.എൽ: ജയത്തോടെ ഗോവ ഒന്നാമത്
text_fieldsമഡ്ഗാവ്: നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ 2-0ത്തിന് വീഴ്ത്തി എഫ്.സി ഗോവ ഐ.എസ്.എൽ പേ ായൻറ് പട്ടികയിൽ ഒന്നാമതെത്തി. ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിെച്ചങ്കിലും ആദ്യ പകുതിയിൽ ഗോൾ അകന്നുനിന്നു. ജാക്കിചന്ദ് സിങ്ങിെൻറ ക്രോസ് സ്വന്തം വലയിലേക്ക് വഴിതിരിച്ചുവിട്ട കോമോസ്കിയുടെ സെൽഫ്ഗോളിൽ 68ാം മിനിറ്റിൽ ഗോവ ലീഡ് നേടി.
82ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഫെറാൻ കൊറോമിനാസ് ഗോവക്കായി വലകുലുക്കി. കോറോയുടെ സീസണിലെ എട്ടാമത്തെയും ഗോവയുടെ ഐ.എസ്.എല്ലിലെ 100ാമത്തെയും ഗോളായിരുന്നു അത്. 12 മത്സരങ്ങളിൽ ഗോവക്ക് 24 പോയൻറുണ്ട്. 10 കളികളിൽ 11 പോയൻറുമായി ഹൈലാൻഡേഴ്സ് എട്ടാം സ്ഥാനത്താണ്.
