ബംഗളൂരുവിന് വീണ്ടും സമനില
text_fieldsമഡ്ഗാവ്: കഴിഞ്ഞ ഐ.എസ്.എൽ ഫൈനലിസ്റ്റുകൾ മുഖാമുഖം വന്ന പോരാട്ടം സമനിലയിൽ കലാ ശിച്ചു. മത്സരാവസാനം വരെ ലീഡുമായി കളിച്ച ബംഗളൂരു എഫ്.സിയെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റിയിലൂടെ എഫ്.സി ഗോവ 1-1ന് സമനിലയിൽ തളച്ചു. ആദ്യ കളിയിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിൽനിന്നും സമനില വഴങ്ങിയ ബംഗളൂരു ജയിക്കാനുറച്ചാണ് ഗോവയിലെത്തിയത്.
62ാം മിനിറ്റിൽ വിങ്ങർ ഉദാന്ത സിങ്ങിലൂടെ ബി.എഫ്.സി ആദ്യം വല ചലിപ്പിച്ചു. ഗോൾ മടക്കാനുള്ള ഗോവയുടെ ശ്രമങ്ങൾ കരുത്തുറ്റ ബി.എഫ്.സി പ്രതിരോധത്തിൽ തട്ടി വിഫലമായി. എന്നാൽ, 92ാം മിനിറ്റിൽ കൊറോമിനസിനെ ബോക്സിൽ ഫൗൾചെയ്ത് ആഷിഖ് കുരുണിയൻ ഗോവയെ അനുഗ്രഹിച്ചു. കിക്കെടുത്ത കൊറോമിനസിന് പിഴച്ചില്ല. ഇേതാടെ രണ്ടു മത്സരത്തിൽനിന്നും നാലു പോയൻറുമായി ഗോവ ഒന്നാമതെത്തി.
