ഐ.എസ്​.എൽ: എ.​ടി.​കെ​യെ കീ​ഴ​ട​ക്കി ഗോ​വ ത​ല​പ്പ​ത്ത്​

22:50 PM
14/12/2019

മ​ഡ്​​ഗാ​വ്​: ഐ.​എ​സ്.​എ​ല്ലി​ൽ എ.​ടി.​കെ​യെ വീ​ഴ്​​ത്തി എ​ഫ്.​സി ഗോ​വ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക്​ ക​യ​റി. സ്വ​ന്തം ത​ട്ട​ക​മാ​യ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ളി​യി​ൽ 2-1നാ​യി​രു​ന്നു ഗോ​വ​ക്കാ​രു​ടെ വി​ജ​യം. ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം ര​ണ്ടാം പ​കു​തി​യി​ൽ ഏ​ഴ്​ മി​നി​റ്റി​നി​ടെ​യാ​യി​രു​ന്നു ​മൂ​ന്നു​ ഗോ​ളു​ക​ളും.

60ാം മി​നി​റ്റി​ൽ മൗ​ർ​ത​ദ ഫാ​ൽ ഗോ​വ​യെ മു​ന്നി​ലെ​ത്തി​​ച്ച​പ്പോ​ൾ 63ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ മ​ല​യാ​ളി സ്​​ട്രൈ​ക്ക​ർ ജോ​ബി ജ​സ്​​റ്റി​നാ​ണ്​ തൊ​ട്ട​ടു​ത്ത മി​നി​റ്റി​ൽ കൊ​ൽ​ക്ക​ത്ത​ക്കാ​ർ​ക്ക്​ തു​ല്യ​ത ന​ൽ​കി​യ​ത്. എ​ന്നാ​ൽ, അ​തി​ന്​ ര​ണ്ടു മി​നി​റ്റി​​െൻറ ആ​യു​സ്സേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ.

പ​രി​ക്കു​മാ​റി ആ​ദ്യ ഇ​ല​വ​നി​ൽ തി​രി​ച്ചെ​ത്തി​യ സൂ​പ്പ​ർ സ്​​ട്രൈ​ക്ക​ർ ഫെ​റാ​ൻ കോ​റോ​മി​നാ​സ്​ 66ാം മി​നി​റ്റി​ൽ ഗോ​വ​യു​ടെ വി​ജ​യ ഗോ​ൾ നേ​ടി. 15 പോ​യ​ൻ​റു​ള്ള ഗോ​വ​ക്ക്​ തൊ​ട്ടു​പി​റ​കി​ലാ​ണ്​ 14 പോ​യ​ൻ​റു​മാ​യി ​എ.​ടി.​കെ.

Loading...
COMMENTS