െഎ.എസ്.എൽ: ഡൽഹി ഡൈനാമോസിന് ജയം
text_fieldsപുണെ: െഎ.എസ്.എല്ലിൽ പുണെ സിറ്റിക്ക് വൻ തോൽവി. എവേ മത്സരത്തിനെത്തിയ ഡൽഹി ഡൈനാമോസ ് 3-1നാണ് ആതിഥേയരെ അട്ടിമറിച്ചത്. സ്റ്റാർ സ്ട്രൈക്കർ മാഴ്സലീന്യോ ചുവപ്പുകാർഡുമായി പുറത്തായതോടെ അവസാന മിനിറ്റുകളിൽ 10 പേരുമായി കളിച്ച പുണെക്ക് തോൽവി തിരിച്ചടിയായി.
കളിയുടെ 17ാം മിനിറ്റിൽ ലാലിയാൻസുവാണ ചാങ്തെയിലൂടെ ഡൽഹിയാണ് ആദ്യം സ്കോർ ചെയ്തത്. നിഖിൽ റെഡ്ഡി (23) പുണെയെ ഒപ്പമെത്തിച്ചെങ്കിലും ആദ്യ പകുതി പിരിയും മുേമ്പ ഡൽഹി മുന്നിലെത്തി. 29ാം മിനിറ്റിൽ റോമിയോ ഫെർണാണ്ടസിെൻറ വകയായിരുന്നു ഗോൾ. 52ാം മിനിറ്റിൽ ഡാനിയേൽ ലാലിംപുയ മൂന്നാം ഗോളും നേടി. ഡൽഹി 18 പോയൻറുമായി എട്ടാം സ്ഥാനത്താണിപ്പോൾ. പുണെ (19) ഏഴാം സ്ഥാനത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
