ജയം; ചെന്നൈയിന് പ്ലേഓഫ് പ്രതീക്ഷ
text_fieldsകൊൽക്കത്ത: ഐ.എസ്.എൽ പ്ലേ ഓഫ് ബെർത്തിനുവേണ്ടി പോരാടുന്ന മുംബൈ സിറ്റിക്കും ഒഡീഷ എഫ ്.സിക്കും കനത്തവെല്ലുവിളി ഉയർത്തി ചെന്നൈയിൻ എഫ്.സിയും രംഗത്ത്. പോയൻറ് പട്ടികയി ലെ രണ്ടാം സ്ഥാനക്കാരായ എ.ടി.കെയെ അവരുടെ തട്ടകത്തിൽ 3-1ന് മലർത്തിയടിച്ചാണ് ചെന്നൈ അഞ്ചാം സ്ഥാനത്തേക്ക് കയറിയത്.
റാഫേൽ ക്രിവെല്ലാരോ (7), ആന്ദ്രേ ഷെംബ്രി (39), നെരിജസ് വാൽസ്കിസ് (94) എന്നിവരാണ് ചെന്നൈക്കായി ലക്ഷ്യം കണ്ടത്. കൊൽക്കത്തയുടെ ഏക ഗോൾ സൂപ്പർതാരം റോയ് കൃഷ്ണയുടെ ബൂട്ടിൽനിന്നായിരുന്നു. നാലാം സ്ഥാനത്തുള്ള മുംബൈ സിറ്റി (26 പോയൻറ്) ശേഷിക്കുന്ന മത്സരം തോൽക്കുകയും അടുത്ത രണ്ട് മത്സരം ജയിക്കുകയും ചെയ്താൽ മറീന മച്ചാൻസിന് (25 പോയൻറ്) പ്ലേഓഫ് ഉറപ്പിക്കാം.
ഇരുടീമുകളും ശേഷിക്കുന്ന മത്സരങ്ങൾ തോൽക്കുകയും അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപിക്കുകയും ചെയ്താൽ മാത്രമാണ് ഒഡിഷക്ക് (24 പോയൻറ്) പ്രതീക്ഷ.
