തോ​ൽ​വി​യോ​ടെ മും​ബൈ പു​റ​ത്ത്​; ചെ​ന്നൈ​യി​ന്​ ​േപ്ല​ഓ​ഫ്​

22:24 PM
21/02/2020

മും​ബൈ: ഒ​റ്റ ഗോ​ളി​ൽ മും​ബൈ​യു​ടെ ​േപ്ല​ഓ​ഫ്​ മോ​ഹ​ങ്ങ​ളെ​ല്ലാം ത​ച്ചു​ട​ച്ച്​ ​ചെ​ന്നൈ​യി​ൻ അ​വ​സാ​ന നാ​ലു പേ​രി​ൽ ഒ​രാ​ളാ​യി. ലീ​ഗ്​ റൗ​ണ്ട്​ അ​വ​സാ​നി​ക്കാ​ൻ ഒ​രു ക​ളി​കൂ​ടി ബാ​ക്കി​നി​ൽ​ക്കെ​യാ​ണ്​ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ​യി​ൻ ​േപ്ല​ഓ​ഫി​ൽ ഇ​ടം​പി​ടി​ച്ച​ത്. നാ​ലി​ൽ ഒ​ന്നാ​വാ​ൻ ജ​യം അ​നി​വാ​ര്യ​മാ​യ മും​ബൈ അ​വ​സാ​ന നി​മി​ഷം വ​രെ ചോ​ര​ചി​ന്തി​യും പോ​രാ​ടി​യെ​ങ്കി​ലും പാ​തി​വ​ഴി​യി​ൽ പി​ണ​ഞ്ഞ ചു​വ​പ്പ്​​കാ​ർ​ഡ്​ ക​ളി​യു​ടെ ഗ​തി​തെ​റ്റി​ച്ചു. 

54ാം മി​നി​റ്റി​ൽ മ​ധ്യ​നി​ര​യി​ൽ ക​ളി നി​യ​ന്ത്രി​ച്ച സൗ​ര​വ്​ ദാ​സ്​ ലാ​സ്​​റ്റ്​​മാ​ൻ ഫൗ​ളി​ന്​ ചു​വ​പ്പ്​​കാ​ർ​ഡു​മാ​യി പു​റ​ത്താ​യ​തോ​ടെ മും​ബൈ പ​ത്തി​ൽ ഒ​തു​ങ്ങി. ക​രു​ത്തു​ചോ​ർ​ന്ന ആ​തി​ഥേ​യ​ർ​ക്കെ​തി​രെ 83ാം മി​നി​റ്റി​ലാ​യി​രു​ന്നു ചെ​ന്നൈ​യി​​െൻറ വി​ജ​യ ഗോ​ൾ പി​റ​വി. ​നെ​രി​യ​സ്​ വാ​ൽ​സി​കി​​െൻറ ക്രോ​സി​ൽ നാ​യ​ക​ൻ ലൂ​സി​യാ​ൻ ഗൊ​യാ​നാ​ണ്​ ​ഗോ​ൾ കു​റി​ച്ച​ത്. 17 ക​ളി​യി​ൽ 28 പോ​യ​ൻ​റു​മാ​യി ​നാ​ലാ​മ​താ​ണ്​ ചെ​ന്നൈ​യി​ൻ. 18 ക​ളി​യി​ൽ 26 പോ​യ​ൻ​റു​ള്ള മും​ബൈ അ​ഞ്ചാ​മ​തും. 

ഇ​തോ​ടെ സീ​സ​ൺ ആ​ദ്യ നാ​ലു സ്​​ഥാ​ന​ക്കാ​രു​ടെ കാ​ര്യ​വും ഉ​റ​പ്പാ​യി. എ​ഫ്.​സി ഗോ​വ (39), എ.​ടി.​കെ (33), ബം​ഗ​ളൂ​രു (29), ചെ​ന്നൈ​യി​ൻ എ​ന്നി​വ​രാ​വും സെ​മി​യി​ൽ മ​ത്സ​രി​ക്കു​ക. അ​വ​സാ​ന ക​ളി​യി​ൽ നോ​ർ​ത്​ ഈ​സ്​​റ്റാ​ണ്​ ചെ​ന്നൈ​യി​​െൻറ എ​തി​രാ​ളി. ബം​ഗ​ളൂ​രു, ഇ​ന്ന്​ എ.​ടി.​കെ​യെ നേ​രി​ടും.

Loading...
COMMENTS