Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇഞ്ചുറി ടൈമിൽ ഗോവൻ ഗോൾ; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്

text_fields
bookmark_border
ഇഞ്ചുറി ടൈമിൽ ഗോവൻ ഗോൾ; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
cancel

കൊച്ചി: ഐ.എസ്.എല്ലിൽ ഗോവ എഫ്.സിക്കെതിരായ മത്സരത്തിൽ അവസാന മിനിറ്റുകളിൽ ജയം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഇൻജുറി ടൈമിന്‍റെ ഒന്നാം മിനിറ്റിലാണ് (90+1) ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ച് തകർത്ത് ഗോവയുടെ രണ്ടാം ഗോൾ പിറന്നത്. ലെനി റോഡ്രിഗസാണ് ഗോൾ നേടിയത്. മത്സരം 2-2ന് സമനിലയിൽ കലാശിച്ചു.

മത്സരത്തിന്‍റെ രണ്ടാം മിനിറ്റിൽ തന്നെ ഗോൾ നേടി ബ്ലാസ്റ്റേഴ്സ് എതിരാളികളെ വിറപ്പിച്ചിരുന്നു. സെർജിയോ സിഡോഞ്ചയാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. എന്നാൽ 41ാം മിനിറ്റിൽ തിരിച്ചടിച്ച് ഗോവ ഒപ്പമെത്തി. മുർത്താദ ഫാളാണ് ഗോവക്കായി ഗോൾ നേടിയത്. ഹെഡറിലൂടെയാണ് ഗോൾ പിറന്നത്. 59ാം മിനിറ്റിൽ മെസ്സി ബൗളി ബ്ലാസ്റ്റേഴ്സിനായി രണ്ടാംവട്ടം വലകുലുക്കി. നിശ്ചിത 90 സമയം വരെ മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്സ് മികച്ച അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ, മഞ്ഞപ്പടയുടെ പ്രതീക്ഷകൾ തകർത്ത് ഇൻജുറി ടൈമിൽ ലെനി റോഡ്രിഗസ് ഗോൾ നേടുകയായിരുന്നു.

മത്സരം തുടങ്ങി 61ാം സെക്കൻഡിലാണ് ബ്ലാസ്റ്റേഴ്സിനായി സിഡോഞ്ചയുടെ ഗോൾ. ഈ സീസണിലെ മത്സരങ്ങളിലെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിലെ ഗോളാണ് പിറന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - isl blasters vs goa fc -sports news
Next Story