ഛേത്രി ഡബ്ളിൽ ബംഗളൂരു
text_fieldsബംഗളൂരു: ഐ.എസ്.എല്ലിൽ പുതുവർഷത്തിലെ ആദ്യ അങ്കത്തിൽ ടീമിനെ തോളിലേറ്റി സുനിൽ ഛേത ്രി. ഒന്നാം സ്ഥാനക്കാരായ എഫ്.സി ഗോവക്കെതിരെ ഛേത്രിയുടെ ഇരട്ട ഗോളിലായിരുന്നു ബംഗളൂരുവിെൻറ ജയം. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു കളി മുറുകിയത്.
59ാം മിനിറ്റിൽ ഛേത്രിയുടെ കിടിലൻ ഹെഡറിലൂടെ ബംഗളൂരു മുന്നിലെത്തി. അടുത്ത മിനിറ്റിൽ ഹ്യൂഗോ ബോമസിെൻറ അതിവേഗ നീക്കത്തിൽ ഗോവ സമനില പിടിച്ചു. കളി മുറുകി. പന്ത് ഇരുപകുതികളിലേക്കും നിരന്തരം പാഞ്ഞു. ഒടുവിൽ 84ാം മിനിറ്റിൽ ആഷിഖ് കുരുണിയൻ നൽകിയ ക്രോസിൽ ഒറ്റയാൻ കുതിപ്പ് നടത്തിയ ഛേത്രി ഉജ്ജ്വലമായി വിജയ ഗോളും കുറിച്ചു. എങ്കിലും, ഗോവ തന്നെയാണ് പോയൻറ് പട്ടികയിൽ (21) ഒന്നാമത്.
