ഐ.എസ്.എൽ: എ.ടി.കെ- ഒഡിഷ എഫ്.സി മത്സരം ഗോൾരഹിത സമനിലയിൽ
text_fieldsഭുവനേശ്വർ: ഐ.എസ്.എല്ലിൽ എ.ടി.കെ- ഒഡിഷ എഫ്.സി മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ആ ക്രമണവും പന്തടക്കവുംകൊണ്ട് മുൻനിരയിലുള്ള കൊൽക്കത്തക്കാരെ വിറപ്പിച്ച ഒഡിഷ വലകുലുക്കാൻ അനുവദിച്ചില്ല. അതേസമയം, മുൻ ചാമ്പ്യന്മാരായ എ.ടി.കെയിൽ സ്റ്റാർ സ്ട്രൈക്കർ റോയ് കൃഷ്ണക്ക് തിളങ്ങാനായില്ല. മലയാളി താരം ജോബി ജസ്റ്റിൽ 60ാം മിനിറ്റിൽ കളത്തിലിറങ്ങിയിരുന്നു. ഒരു പോയൻറ് നേടിയ എ.ടി.കെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.
മൂന്ന് താരങ്ങൾക്ക് വിലക്ക്
ന്യുഡൽഹി: ഇന്ത്യൻ സൂപ്പർലീഗ് മത്സരത്തിനിടയിലെ പെരുമാറ്റദൂഷ്യത്തിെൻറ പേരിൽ മൂന്ന് താരങ്ങൾക്ക് സസ്പെൻഷൻ. നവംബർ ഒന്നിന് ഗുവാഹതിയിൽ നടന്ന നോർത്ത് ഈസ്റ്റ് യുനൈറ്റഡ് -എഫ്.സി ഗോവ കളിക്കിടയിൽ ഇരു ടീമംഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയ സംഭവവുമായി ബന്ധപ്പെട്ടാണ് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ നടപടി. ഗോവയുടെ സിമിൻലെൻഡുംഗൽ, ഹ്യൂഗോ ബൗമസ്, നോർത്ത് ഈസ്റ്റ് ഡിഫൻഡർ കായി ഹീറിങ്സ് എന്നിവർക്കെതിരെയാണ് നടപടി. ലെൻ ഡുംഗലിനെ മൂന്ന് മത്സരങ്ങളിൽ വിലക്കി. ചുവപ്പ്കാർഡ് ലഭിച്ചതിന് താരം നേരത്തേ തന്നെ ഒരു മത്സരത്തിൽനിന്ന് പുറത്തായിരുന്നു. ഹ്യൂഗോ ബൗമസിനും ഹീറിങ്സിനും രണ്ട് കളിയിൽനിന്നാണ് വിലക്ക്.
